യൂത്ത‌് കോൺ. പ്രവർത്തകരുടെ കൊലപാതകം: പൊലീസിന് നിർണായക വിവരങ്ങൾ കിട്ടിയതായി സൂചന - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 19, 2019

യൂത്ത‌് കോൺ. പ്രവർത്തകരുടെ കൊലപാതകം: പൊലീസിന് നിർണായക വിവരങ്ങൾ കിട്ടിയതായി സൂചന

കാസർകോട്> കല്യോട്ട‌് രണ്ട‌് യൂത്ത‌് കോൺഗ്രസ‌് പ്രവർത്തകർ കൊല്ലപ്പെട്ട  സംഭവത്തിൽ കൊലപാതകികളെക്കുറിച്ച് പൊലീസിന് നിർണായക വിവരങ്ങൾ കിട്ടിയതായി സൂചന. സ്ഥലത്ത് എത്തിയ കണ്ണൂർ രജിസ്ട്രേഷനിലുള്ള ഒരു ജീപ്പിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഈ ജീപ്പാണ് കൃപേഷിനെയും ശരത്‍ലാലിനെയും ഇടിച്ചിട്ടതെന്നാണ് കരുതുന്നത്.

സ്ഥലത്ത് നിന്ന് കിട്ടിയ മൂന്ന് മൊബൈൽ ഫോണുകളിൽ ഒന്ന് പ്രതികളിൽ ഒരാളുടേതാണെന്നാണ് പൊലീസിന്റെ നിഗമനം. സ്ഥലത്ത് നിന്ന് പ്രതികളുടേതെന്ന് കരുതുന്ന വിരലടയാളവും പൊലീസിന് കിട്ടിയിട്ടുണ്ട്. കൊലനടന്ന സ്ഥലത്ത‌് നിന്ന‌് കസ‌്റ്റഡിയിലെടുത്ത രണ്ട‌് ബൈക്ക‌് സംബന്ധിച്ച‌ും അന്വേഷണം നടത്തുന്നു. കൊലപാതകത്തിന‌് ഉപയോഗിച്ചുവെന്ന‌് കരുതുന്ന വടിവാളിന്റെ പിടി സംഭവസ്ഥലത്തുനിന്ന‌് കണ്ടത്തി. കൊലയാളി സംഘത്തിൽ മൂന്ന‌് പേരുള്ളതായാണ‌് പൊലീസ‌് നിഗമനം.

കൊലപാതകത്തിന് പിന്നിലുള്ളവർ കർണാടകത്തിലേക്ക് കടന്നിരിക്കാമെന്നാണ് അന്വേഷണസംഘം കരുതുന്നത്. സംസ്ഥാന അതിർത്തി പ്രദേശമായതിനാൽ പ്രതികളെ പിടികൂടാൻ കർണാടക പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട‌്.

ഇന്നലെ ക്രൈം ബ്രാഞ്ചിനെ ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എം പ്രദീപ് കുമാറാണ‌് അന്വേഷകസംഘം തലവൻ. ഡിവൈഎസ‌്പിമാരായ ജെയ്‌സൺ കെ എബ്രഹാം, കെ ഹരീഷ് ചന്ദ്ര നായിക്,  ടി പി രഞ‌്ജിത‌്, സിഐമാരായ എം എ മാത്യു, പി കെ വിശ്വംഭരൻ, റഹീം എന്നിവരാണ‌് സംഘാംഗങ്ങൾ.

കല്യോട്ടെ സിപിഐ എം പ്രവർത്തകൻ പീതാംബരനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതികളായിരുന്നു കൊല്ലപ്പെട്ട ശരത‌് ലാലും, കൃപേഷും. ബേക്കൽ  പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ ശരത്‌ലാൽ ഒന്നാം പ്രതിയും കൃപേഷ് ആറാം പ്രതിയുമാണ്. കേസിൽ റിമാൻഡിലായിരുന്ന ശരത്‌ലാലിന‌് ഫെബ്രുവരി ഏഴിനാണ‌് കോടതി ജാമ്യം അനുവദിച്ചത‌്. കൃപേഷിനെ അറസ്റ്റുചെയ്‌തിരുന്നില്ല. ജനുവരി ആറിന‌് കല്യോട്ടുണ്ടായ മറ്റൊരു അക്രമസംഭവത്തിൽ ശരത്‌ലാൽ ഒന്നാം പ്രതിയും കൃപേഷ് രണ്ടാം പ്രതിയുമായിരുന്നു.



from Kerala || Deshabhimani ​Online ​News http://bit.ly/2SWVt57
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages