കൊച്ചി> പ്രീതാ ഷാജിയുടെ വീടും പുരയിടവും ലേലത്തിൽ വിറ്റ നടപടി ഹൈക്കോടതി റദ്ദാക്കി.43 ലക്ഷം രൂപ ബാങ്കിനു നൽകിയാൽ സ്വത്ത് കൈവശം എടുക്കാം. ഒരു ലക്ഷത്തി എൺപത്തിഒമ്പതിനായിരം രൂപ മുമ്പ് ലേലത്തിൽ വാങ്ങിയ രതീഷിന് നൽകണം. പ്രീതാ ഷാജിക്കെതിരായ എല്ലാ മുൻ ഉത്തരവുകളും ഹൈക്കോടതി റദ്ദാക്കി. പണം നൽകാൻ ഒരുമാസത്തെ സാവകാശം നൽകിയിട്ടുണ്ട്.
സുഹൃത്തിന‌് ജാമ്യംനിന്നതിന്റെ പേരിൽ വായ‌്പാ കുടിശ്ശിക തിരിച്ചടയ‌്ക്കാൻ നിവൃത്തിയില്ലാതെ ജപ‌്തി നേരിട്ട പ്രീത ഷാജിയും കുടുംബവും 26ന‌് വീട‌് ഒഴിയണമെന്ന‌് ഹൈക്കോടതി നേരത്തെ ഉത്തരവായിരുന്നു.
ലേല നടപടി നിയമപരമായി നിലനിൽക്കില്ലെന്ന‌് ചൂണ്ടിക്കാട്ടി പ്രീതയുടെ ഭർത്താവ‌് എം വി ഷാജി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി വിധി.
2005ലാണ‌് ട്രിബൂണൽ വിധി നടപ്പാക്കാൻ നിർദേശിച്ചത‌്. മൂന്നുവർഷത്തെ കാലാവധിക്കുള്ളിൽ വിധി നടപ്പാക്കണമെന്ന വ്യവസ്ഥ ബാങ്ക‌് പാലിച്ചില്ലെന്നും ഒമ്പതുവർഷം കഴിഞ്ഞ‌് 2018ലാണ‌് വസ‌്തു ലേലത്തിൽ വിറ്റതെന്നും ഹർജിയിൽ പറഞ്ഞിരുന്നു.
1994ല്‍ സുഹൃത്തിന് രണ്ട് ലക്ഷം രൂപ വായ്പയെടുക്കാന്‍ ജാമ്യം നിന്ന കുടുംബം 2.7 കോടി രൂപയുടെ കടക്കെണിയില്‍ പെടുകയായിരുന്നു. തുടര്‍ന്ന് സ്വകാര്യ ബാങ്ക് ജപ്തി നടപടികളിലേക്ക് കടന്നു. 18.5 സെന്റ് വരുന്ന കിടപ്പാടം കേവലം 37.5 ലക്ഷം രൂപക്കാണ് ഡെബ്റ്റ് റിക്കവറി ട്രിബ്യൂണല്‍ (ഡിആര്‍ടി) ലേലത്തില്‍ വിറ്റത്. ഇതിനെ ചോദ്യം ചെയ്താണ് എം വി ഷാജി അപ്പീല്‍ ഫയല്‍ ചെയ്തത്.
from Kerala || Deshabhimani Online News http://bit.ly/2T3bS86
via IFTTT
No comments:
Post a Comment