ആറ്റുകാൽ പൊങ്കാല ഉത്സവത്തിന‌് ഇന്ന‌് തുടക്കം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 12, 2019

ആറ്റുകാൽ പൊങ്കാല ഉത്സവത്തിന‌് ഇന്ന‌് തുടക്കം

തിരുവനന്തപുരം > ആറ്റുകാൽ പൊങ്കാല ഉത്സവത്തിന‌് ചൊവ്വാഴ്ച തുടക്കമാകും. രാത്രി 10.20ന‌് തന്ത്രി തെക്കേടത്ത‌് കുഴിക്കാട്ട‌് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടും മേൽശാന്തി എൻ വിഷ്ണു നമ്പൂതിരിയും ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ആഘോഷങ്ങൾ ആരംഭിക്കും. 20നാണ‌് പൊങ്കാല. പൂർണമായും ഹരിതചട്ടം പാലിച്ചാണ‌് ഉത്സവ നടത്തിപ്പ‌്. തോറ്റംപാട്ട‌് ചൊവ്വാഴ്ച ആരംഭിക്കും. അംബ, അംബിക, അംബാലിക വേദികളിലായി നടക്കുന്ന കലാപരിപാടികൾ ചൊവ്വാഴ്ച വൈകിട്ട‌് 6.30ന‌് നടൻ മമ്മൂട്ടി ഉദ‌്ഘാടനം ചെയ്യും. പാലിയം ഇന്ത്യ ചെയർമാൻ ഡോ. എം ആർ രാജഗോപാലിന‌് ആറ്റുകാൽ അംബാ പുരസ്കാരം സമ്മാനിക്കും.

പതിനാലിന‌് ആരംഭിക്കുന്ന കുത്തിയോട്ട വ്രതത്തിനായി 815 പേർ രജിസ‌്റ്റർ ചെയ്തു. 20നാണ‌് ചൂരൽകുത്ത‌്. 21ന‌് കാപ്പഴിക്കലോടെ പൊങ്കാല ഉത്സവം സമാപിക്കും. അംബ, കാർത്തിക ഓഡിറ്റോറിയങ്ങളിൽ ദിവസവും അന്നദാനവും ഉണ്ടായിരിക്കും. ഉത്സവത്തിനായി ആറ്റുകാൽ ക്ഷേത്രവും പരിസരവും ഒരുങ്ങിക്കഴിഞ്ഞു. നഗരസഭയും വിവിധ സർക്കാർ വകുപ്പുകളും മുന്നൊരുക്കവും അറ്റകുറ്റപ്പണിയും കാലേകൂട്ടിത്തന്നെ പൂർത്തിയാക്കി. പ്രധാന കവാടത്തിന‌് മുന്നിൽ ടൈൽസ‌് പാകി മോടിപിടിപ്പിച്ചു. ക്ഷേത്രപരിസരത്ത‌് കച്ചവടം നടത്താനായി 64 സ‌്റ്റാളുകൾക്ക‌് അനുമതി നൽകി. ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന സ‌്റ്റാളുകൾക്ക‌് ഭക്ഷ്യസുരക്ഷാ ലൈസൻസ‌് നിർബന്ധമാക്കിയിട്ടുണ്ട‌്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്ക്വാഡുകൾ ഉത്സവദിനങ്ങളിൽ കർശന പരിശോധന നടത്തും.

ശുചീകരണത്തിനായി 2680 ജീവനക്കാരെ നിയോഗിച്ചതായി നഗരസഭ അറിയിച്ചു. പ്ലാസ‌്റ്റിക‌് ക്യാരിബാഗുകളും ഫ്ലക്സുകളും നിരോധിച്ചിട്ടുണ്ട‌്. അന്നദാനം നടത്തുന്നവർ നഗരസഭയിൽ രജിസ‌്റ്റർ ചെയ്യുകയും പ്ലാസ്റ്റിക‌് പാത്രങ്ങൾ പൂർണമായും ഒഴിവാക്കുകയും ചെയ്യണം. ഉത്സവമേഖലയായ 31 വാർഡുകളിലും ഉച്ചഭാഷിണിക്ക‌് നിയന്ത്രണം ഏർപ്പെടുത്തി. സിറ്റി, പാപ്പനംകോട‌്, വികാസ‌് ഭവൻ, വെള്ളനാട‌്, പേരൂർക്കട എന്നിവിടങ്ങളിൽനിന്ന‌് കെഎസ‌്ആർടിസി ചൊവ്വാഴ്ച മുതൽ പ്രത്യേക സർവീസ‌് ആരംഭിക്കും. കിഴക്കേക്കോട്ടയിൽനിന്ന‌് ചെയിൻ സർവീസുണ്ടാകും. ക്ഷേത്രപരിസരത്ത‌് പൊലീസ‌് കൺട്രോൾ റൂം ചൊവ്വാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും. വനിതാ പൊലീസ‌് ഉൾപ്പെടെ കൂടുതൽ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട‌്. നഗരത്തിൽ സിസിടിവി നിരീക്ഷണം കർശനമാക്കും. മഫ‌്തി, ഷാഡോ പൊലീസിനെ കൂടുതലായി വിന്യസിക്കും. ബൈക്ക‌് പട്രോളിങ്ങും ഏർപ്പെടുത്തിയിട്ടുണ്ട‌്.



from Kerala || Deshabhimani ​Online ​News http://bit.ly/2SEOfTb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages