ഇനി ടിക്കറ്റെടുക്കാം ഓട്ടോറിക്ഷകളില്‍; കൊച്ചി മെട്രോ ഫീഡറിന്‌ 38 ഇ ‐ ഓട്ടോകൾ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 12, 2019

ഇനി ടിക്കറ്റെടുക്കാം ഓട്ടോറിക്ഷകളില്‍; കൊച്ചി മെട്രോ ഫീഡറിന്‌ 38 ഇ ‐ ഓട്ടോകൾ

കൊച്ചി > ‘‘ഒരു കച്ചേരിപ്പടി....’’ ബസിലെപ്പോലെ ഓട്ടോറിക്ഷകളിലും ഇനി ടിക്കറ്റ‌് ചോദിച്ചുവാങ്ങാം. കൊച്ചി മെട്രോ ഫീഡർ സർവീസ് ഓട്ടോറിക്ഷകളിലാണ‌്  ടിക്കറ്റെടുത്ത‌് യാത്രചെയ്യാൻ സൗകര്യമൊരുങ്ങുന്നത‌്. കെഎംആർഎൽ, പൊലീസ്, മോട്ടോർവാഹന വകുപ്പ്, ഓട്ടോറിക്ഷ ഡ്രൈവേ‌‌ഴ്‌സ് കോ–-ഓർഡിനേഷൻ കമ്മിറ്റി എന്നിവയുടെ ഉന്നതതല യോഗത്തിലാണ് ടിക്കറ്റ‌് ഏർപ്പെടുത്താൻ  തീരുമാനമായത‌്.

ആദ്യഘട്ടത്തിൽ 38 ഇ-ഓട്ടോകൾ സർവീസ് നടത്തും. വരും നാളുകളിൽ മറ്റ് ഓട്ടോറിക്ഷകളടക്കം 300 ഓട്ടോകൾ ഫീഡർ സർവീസിന്റെ ഭാഗമാകും. സുതാര്യമായ നടത്തിപ്പിന് ടിക്കറ്റ് നൽകുന്നത് ഗുണംചെയ്യുമെന്നും ടിക്കറ്റ് യാത്രക്കാർ ചോദിച്ചുവാങ്ങണമെന്നും  കെഎംആർഎൽ എംഡി എ പി എം മുഹമ്മദ് ഹനീഷ് പറഞ്ഞു.

ഓട്ടോറിക്ഷകളിൽ യാത്രക്കാർക്ക് കയറാൻ സാധിക്കുന്ന ഇടങ്ങൾ ഏതെല്ലാമാണെന്ന് നിർണയിക്കാൻ കെഎംആർഎൽ, പൊലീസ്, ഓട്ടോ ഡ്രൈവേഴ്സ് സൊസൈറ്റി എന്നിവയുടെ സംയുക്ത പരിശോധനകൾ നടത്തും. യോഗത്തിൽ ഫീഡർ ഓട്ടോറിക്ഷകളുടെ യാത്രാനിരക്കും നടത്തിപ്പും ചർച്ചയായി.

ഫീഡർ ഓട്ടോകളിൽ ആദ്യ രണ്ടു കിലോമീറ്ററിന് മിനിമം ചാർജ് 10 രൂപയാക്കി നിജപ്പെടുത്തി. തുടർന്നുള്ള ഓരോ കിലോമീറ്ററിനും അഞ്ചു രൂപ അധികമായി നൽകണം. യാത്രക്കാരിൽനിന്നും അമിതതുക ഈടാക്കില്ലെന്ന് ഡ്രൈവേഴ്‌സ് യൂണിയൻ യോ​ഗത്തിൽ ഉറപ്പുനൽകി.

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ‌്മെന്റ‌് ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനം നൽകിയിരുന്നു. മികച്ച ഡ്രൈവർമാർക്ക് പുരസ്കാരം നൽകാൻ എറണാകുളം ഓട്ടോറിക്ഷ ഡ്രൈവേഴ്സ് കോ–-ഓപ്പറേറ്റീവ് സൊസൈറ്റി ആലോചിക്കുന്നുണ്ട്. ട്രാഫിക് അസി. കമീഷണർ എം എ നസീർ, മധ്യമേഖലാ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമീഷണർ ഷാജി ജോസഫ്, എറണാകുളം ആർടിഒ ജോജി പി ജോസ്, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർ ബിജു ഐസക്, ആറ് ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയൻ ഭാരവാഹികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.



from Kerala || Deshabhimani ​Online ​News http://bit.ly/2GlElQr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages