തിരുവനന്തപുരം .> തങ്ങളെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കാനുള്ള നടപടി സർക്കാർ കൈക്കൊള്ളുന്നില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന‌് എം പാനൽ കണ്ടക്ടർമാരുടെ കൂട്ടായ‌്മ. സമരം ഒത്തുതീർപ്പാക്കാൻ നടപടിയെടുക്കുന്നില്ലെങ്കിൽ സർക്കാരിന്റെ ആയിരം ദിന പരിപാടികളിൽ പിരിച്ചുവിടപ്പെട്ട കണ്ടക്ടർമാരും കുടുംബാംഗങ്ങളും പ്രതിഷേധിക്കുമെന്നും എം പാനൽ കൂട്ടായ‌്മാ ഭാരവാഹികൾ പറഞ്ഞു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ചൊവ്വാഴ‌്ച രാവിലെ കെഎസ‌്ആർടിസി ചീഫ‌് ഓഫീസിലേക്ക‌് പ്രതിഷേധ മാർച്ച‌് നടത്തും.
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പിരിച്ചുവിടപ്പെട്ട എം പാനൽ കണ്ടക്ടർമാർ സെക്രട്ടറിയറ്റിനു മുന്നിൽ തുടരുന്ന അനിശ‌്ചിതകാല സമരം 22 ദിവസമായി. തിങ്കളാഴ‌്ച സമരത്തെ എം രാജഗോപാലൻ എംഎൽഎ അഭിവാദ്യംചെയ‌്തു. ഒരു മാസത്തിലേറെയായി തൊഴിൽ നഷ്ടപ്പെട്ട സ്ത്രീജീവനക്കാരും ഉൾപ്പെടെയുള്ളവരാണ‌് സമരത്തിൽ പങ്കെടുക്കുന്നത‌്.
പിഎസ്‌സി റാങ്ക് പട്ടികയിലുള്ളവരെ നിയമിക്കാനാണ‌് 3861 താൽക്കാലിക കണ്ടക്ടർമാരെ പിരിച്ചുവിടാൻ ഹൈക്കോടതി ഉത്തരവിട്ടത്. 4051 പേർക്കാണ‌് പിഎസ‌്സി നിയമന ശുപാർശ നൽകിയത‌്. പിഎസ‌്സി പട്ടികയിൽനിന്നുള്ള നിയമന നടപടി പൂർത്തിയായി. എന്നാൽ, പിഎസ‌്സി വഴിയേ നിയമനം നടത്താവൂവെന്നാണ‌് ഹൈക്കോടതിയുടെ ഉത്തരവ‌്. പിരിച്ചുവിടപ്പെട്ട ജീവനക്കാരുടെ തൊഴിൽ സംരക്ഷിക്കണമെന്ന നിലപാടാണ‌് സർക്കാരിനുള്ളതെന്ന‌് ഗതാഗത മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, നിയമനവുമായി ബന്ധപ്പെട്ട‌് വിവിധ കേസുകൾ ഹൈക്കോടതിയിൽ ഇപ്പോഴും തുടരുന്നത‌് എം പാനലുകാരുടെ നിയമനത്തിന‌് തടസ്സം സൃഷ്ടിക്കുന്നുണ്ട‌്.
from Kerala || Deshabhimani Online News http://bit.ly/2RS1oUo
via IFTTT
No comments:
Post a Comment