അഴിമതിയിലും കോൺഗ്രസും ബിജെപിയും തുല്യർ: പി സതീദേവി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 28, 2019

അഴിമതിയിലും കോൺഗ്രസും ബിജെപിയും തുല്യർ: പി സതീദേവി


പിറവം
ബൊഫോഴ്സ് ആയുധ ഇടപാടിൽ കോൺഗ്രസ‌് തട്ടിപ്പ് നടത്തിയപ്പോൾ, രാജ്യസ്നേഹത്തിന്റെ പേരിൽ ഊറ്റംകൊള്ളുന്ന ബിജെപി റഫേൽ യുദ്ധവിമാന കരാറിന്റെ മറവിൽ അതിലും വലിയ തട്ടിപ്പാണ് നടത്തിയിരിക്കുന്നതെന്ന് അഡ്വ. പി സതീദേവി. കേരള സംരക്ഷണയാത്രയ്ക്ക് പിറവത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അവർ. പ്രതിരോധസംവിധാനങ്ങളെപ്പോലും അഴിമതിയിൽ മുക്കുന്ന ബിജെപി  ഭരണകൂടം നെറികേടിന്റെ പര്യായമായി മാറി. പുൽവാമ ഭീകരാക്രമണം നടക്കുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി പരസ്യത്തിൽ അഭിനയിക്കുന്ന തിരക്കിലായിരുന്നു എന്നത് അപഹാസ്യമാണ്. ആർഎസ്എസ് ഇന്ത്യൻ ഭരണഘടനയെപ്പോലും വെല്ലുവിളിക്കുമ്പോൾ, കോൺഗ്രസ‌് നിശബ്ദരായി ഇരിക്കുന്നു. രാജ്യത്തെ കർഷകർ, വിദ്യാർഥികൾ, യുവജനങ്ങൾ എന്നുവേണ്ട എല്ലാ വിഭാഗം ജനങ്ങളും സർക്കാരിനെതിരായുള്ള പ്രക്ഷോഭത്തിലാണ്. ഇത്തരം സമരങ്ങൾക്കുമുന്നിൽ മോഡിക്കും ബിജെപിക്കും അടിതെറ്റുമെന്നും സതീദേവി പറഞ്ഞു. കേരള സർക്കാർ സ്ത്രീസുരക്ഷയ്ക്ക് പ്രാധാന്യം നൽകി സമൂഹത്തിൽ സ്ത്രീസൗഹൃദ അന്തരീക്ഷം ഉയർത്തിക്കൊണ്ടുവന്നതായും അവർ പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2U9KeUc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages