യുദ്ധഭീതി രാഷ്ട്രീയ നേട്ടത്തിനോ: കാനം രാജേന്ദ്രൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 28, 2019

യുദ്ധഭീതി രാഷ്ട്രീയ നേട്ടത്തിനോ: കാനം രാജേന്ദ്രൻ


പാലക്കാട‌്
വിമാനത്താവളങ്ങൾ അടച്ചിട്ടും മറ്റും യുദ്ധഭീതി സൃഷ‌്ടിച്ച‌് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ‌് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന‌് ആരെങ്കിലും പറഞ്ഞാൽ കുറ്റം പറയാൻ കഴിയില്ലെന്ന‌് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേരള സംരക്ഷണ യാത്രയുടെ ഭാഗമായി പാലക്കാട്ടെ വിവിധ കേന്ദ്രങ്ങളിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സൈന്യത്തിന‌് രാഷ്ട്രീയമില്ല, ദേശഭക്തിയുണ്ട‌്. അതിന്റെ അടിസ്ഥാനത്തിലാണ‌് തിരിച്ചടിച്ചത‌്. അതിന്റെ പേരിൽ മോഡിയുടെ നെഞ്ചളവ‌് കൂട്ടുന്നത‌ിന്റെ അർഥമെന്താണ‌് ? 2014ൽ എത്ര സൈനികരാണ‌് തീവ്രവാദികളുടെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത‌്.  സൈനിക ക്യാമ്പുകളിൽ കയറി ആക്രമിക്കാൻ തീവ്രവാദികൾക്ക‌് പ്രചോദനമായതെന്താണ‌് ? രാജ്യം ഒറ്റക്കെട്ടായി നിൽക്കണമെന്നു പറയുമ്പോഴും സർക്കാരിന്റെ വീഴ‌്ചകളെ സ്വയം വിമർശനപരമായി പരിശോധിക്കണം.

ബിജെപിയും പിഡിപിയും ഒരുമിച്ചല്ലേ കശ‌്മീർ  ഭരിച്ചത‌്. അവർ തമ്മിൽ തെറ്റിയത‌് എന്തിന്റെ പേരിലാണ‌്. തീവ്രവാദ ഗ്രൂപ്പുകളിലേക്ക‌് യുവാക്കൾ പോകുന്നുണ്ടെങ്കിൽ അതിന‌് കേന്ദ്രസർക്കാരിന്റെ നയങ്ങൾ കാരണമാകുന്നുണ്ടോയെന്നും  പരിശോധിക്കപ്പെടണം.

ആറ് വിമാനത്താവളങ്ങൾ മോഡിയുടെ സുഹൃത്തായ അദാനിക്ക് പാട്ടത്തിനു നൽകാനുള്ള നടപടി റഫേൽ വിമാന ഇടപാടിൽ അംബാനിയെ പങ്കാളിയാക്കിയതിനു സമാനമാണ‌്. വിമാനത്താവള നടത്തിപ്പിൽ പരിചയമുള്ള സംസ്ഥാന സർക്കാരിനെ ഒഴിവാക്കിയാണ് മുൻപരിചയമില്ലാത്ത അദാനിയെ ഏൽപ്പിച്ചതെന്നും കാനം പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2II34At
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages