സർക്കാർ ഐടിഐകളിലെ വിദ്യാർഥികൾക്ക‌് സൗജന്യ ഗ്രൂപ്പ‌് ഇൻഷുറൻസ‌് പദ്ധതി നടപ്പാക്കുമെന്ന‌് തൊഴിൽമന്ത്രി ടി പി രാമകൃഷ‌്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പരിശീലനകാലയളവിലുണ്ടാകുന്ന അപകടങ്ങൾക്ക‌് ഒരുലക്ഷം രൂപവരെ ഇൻഷുറൻസ‌് പരിരക്ഷ ലഭ്യമാക്കുന്നതാണ‌് പദ്ധതി.
മരണം, പൂർണ അംഗവൈകല്യം എന്നിവയ്ക്ക‌് ഒരുലക്ഷം രൂപയും ഭാഗിക അംഗവൈകല്യത്തിന‌് 50,000 രൂപയും ആനുകൂല്യം നൽകും. ആശുപത്രികളിലെ കിടത്തിചികിത്സയ‌്ക്കും ഇൻഷുറൻസ‌് പരിരക്ഷയുണ്ടാകും.
ന്യു ഇന്ത്യ അഷ്വറൻസ‌് കമ്പനിയുമായി ചേർന്നാണ‌് പദ്ധതി. ഒരു ട്രെയ‌്നിക്ക‌് 35 രൂപവീതം പ്രീമിയം തുക സർക്കാർ നൽകും. വിദ്യാർഥിക്കോ കുടുംബത്തിനോ ഒരു സാമ്പത്തിക ബാധ്യതയുമില്ല. പദ്ധതി ഉദ‌്ഘാടനം മാർച്ച‌് ഏഴിന‌് ആറ്റിങ്ങൽ ഗവ. ഐടിഐയിൽ നടക്കും.
രാജ്യത്തെ മികച്ച സർവകലാശാലകളിലും കോളേജുകളിലും സംസ്ഥാനത്തെ ബിരുദവിദ്യാർഥികൾക്ക‌് ഉപരിപഠനത്തിന‌് അവസരമൊരുക്കുന്നതിനായി ധനുസ്സ‌് പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. നാഷണൽ എംപ്ലോയ‌്മെന്റ‌് സർവീസ‌് വകുപ്പ‌് ഉന്നത വിദ്യാഭ്യാസവകുപ്പുമായി ചേർന്നാണ‌് പദ്ധതി നടപ്പാക്കുന്നത‌്.
ഒന്നാംവർഷ ബിരുദവിദ്യാർഥികൾക്ക‌് പിജി പ്രവേശനത്തിനായി ഗണിതം, ബയോളജിക്കൽ സയൻസ‌്, സ്റ്റാറ്റിസ്റ്റിക‌്സ‌്, ഇംഗ്ലീഷ‌്, ഇക്കണോമിക‌്സ‌് വിഷയങ്ങളിൽ മൂന്നുവർഷ പരിശീലനം നൽകും. ജില്ലയിലെ സർക്കാർ, എയ‌്ഡഡ‌്, അൺ എയ‌്ഡഡ‌്, പാരലൽ കോളേജ‌് വിദ്യാർഥികൾക്ക‌് അപേക്ഷിക്കാം. മാർച്ച‌് രണ്ടിന‌് പദ്ധതിയുടെ സംസ്ഥാതല ഉദ‌്ഘാടനം നടക്കുമെന്നും മന്ത്രി പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2Tj5o4X
via IFTTT
No comments:
Post a Comment