സ്വന്തം ലേഖകൻ
പുണെയിലെ വൈറോളജി ഇൻസ‌്റ്റിറ്റ്യൂട്ടിനേക്കാൾ മികച്ച അന്താരാഷ‌്ട്ര സ്ഥാപനമായി തിരുവനന്തപുരത്തെ ഇൻസ‌്റ്റിറ്റ്യൂട്ട‌് ഓഫ‌് അഡ്വാൻസ‌്ഡ‌് വൈറോളജി മാറുമെന്ന‌് അമേരിക്കയിലെ പ്രമുഖ ഓങ്കോളജി വിദഗ‌്ധൻ ഡോ. എം വി പിള്ള (തോമസ് ജെഫേഴ‌്സൺ യൂണിവേഴ്‌സിറ്റി) പറഞ്ഞു. പുണെ ഇൻസ്റ്റിറ്റ്യൂട്ട് രോഗനിർണയത്തിൽ മാത്രം കേന്ദ്രീകരിക്കുമ്പോൾ തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് രോഗനിർണയത്തിനും ഗവേഷണത്തിനും പ്രാമുഖ്യം നൽകുന്നു.
രോഗനിർണയം, ഗവേഷണം, അക്കാദമിക‌് കോഴ്‌സുകൾ തുടങ്ങിയവയ‌്ക്ക് പുറമെ ഏഴുവർഷത്തിനപ്പുറം വാക്‌സിൻ നിർമാണത്തിനുള്ള ശേഷിയും ഇൻസ്റ്റിറ്റ്യൂട്ടിന് വളർത്തിയെടുക്കാനാകുമെന്നും ഡോ. പിള്ള പറഞ്ഞു. ഇൻസ‌്റ്റിറ്റ്യൂട്ടിന്റെ ഒന്നാംഘട്ട ഉദ‌്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിശ്ചയദാർഢ്യവും ദീർഘവീക്ഷണവുമാണ‌് ഇത്തരമൊരു സ്ഥാപനത്തിന‌് വഴിയൊരുക്കിയതെന്ന‌് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭരണരംഗത്തെ മികവിൽ പിണറായി വ്യത്യസ‌്തനായ മുഖ്യമന്ത്രിയാണ‌്. ജനങ്ങളോടും നാടിനോടുമുള്ള പ്രതിബദ്ധതയാണ‌് അദ്ദേഹത്തിന്റെ പ്രവർത്തന മികവിന്റെ അടിസ്ഥാനം. ലോക കേരള സഭ രൂപീകരിച്ച സർക്കാർ നടപടി ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന‌് വലിയ ഉത്തേജനമാണ‌്. കേരളത്തിന്റെ പുരോഗതിക്കും വികസനത്തിനും പ്രവാസി മലയാളി സമൂഹത്തിന‌് ഇതുവഴി വലിയ സംഭാവന ചെയ്യാനാവുമെന്നും ഡോ. പിള്ള പറഞ്ഞു.
വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് ‘ഗ്ലോബൽ വൈറസ് നെറ്റ്‌വർക്കി'ന്റെ ഭാഗമായി പ്രവർത്തിക്കാനാകുന്നത് ലോകോത്തര ഗവേഷണഫലങ്ങളും ശാസ്ത്രരംഗത്തെ പുതുചലനങ്ങളുമായി കൃത്യമായ ബന്ധം ലഭിക്കാൻ സഹായമാകുമെന്ന് ഗ്ലോബൽ വൈറസ് നെറ്റ്‌വർക്ക് പ്രസിഡന്റ‌് ഡോ. ക്രിസ‌്റ്റ്യൻ ബ്രെഷോപറഞ്ഞു. നിലവിൽ 44 സെന്ററുകളാണ് നെറ്റ്‌വർക്കിനുള്ളത്. ഇതിന്റെ ഭാഗമാകുകയാണ് ഈ ഇൻസ്റ്റിറ്റ്യൂട്ടും.
ഇന്ത്യൻ കാലാവസ്ഥയിലെ വൈറൽ രോഗങ്ങളുടെ ആക്രമണം സംബന്ധിച്ച് കൃത്യമായ രോഗനിർണയത്തിനും പ്രതിരോധത്തിനും കൂടുതൽ ഗവേഷണങ്ങൾക്കും ഇത് സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2UQM5wS
via IFTTT
No comments:
Post a Comment