തിരുവനന്തപുരം > കുംഭമാസ പൂജക്കാലത്തും ശബരിമലയിൽ ഭക്തർക്ക‌് സുഗമദർശനം ഒരുക്കാനായത‌് പൊലീസിന്റെ പഴുതടച്ച സുരക്ഷയുടെ വിജയം. നടതുറന്ന അഞ്ച‌് ദിവസവും അനിഷ്ടസംഭവങ്ങളും ശബരിമലയിലും പമ്പയിലും ഉണ്ടായില്ല. അയോധ്യമോഡൽ വർഗീയ കലാപത്തിന‌് തിരികൊളുത്താമെന്ന‌് സ്വപ‌്നം കണ്ട സംഘപരിവാറിനും ബി ടീമായ യുഡിഎഫിനുംതീർഥാടകർക്ക‌് സുഗമദർശനം സാധ്യമായത‌് അലോസരപ്പെടുത്തുന്നതാണ‌്. യുവതീ പ്രവേശനം ആകാമെന്ന സുപ്രീംകോടതി വിധിക്കുശേഷം നാലുതവണയാണ‌് ശബരിമല നട തുറന്നത‌്.
ആദ്യമൂന്നുതവണയും നടതുറന്നപ്പോൾ വലിയ ആക്രമണമാണ‌് സംഘപരിവാർ അഴിച്ചുവിട്ടത‌്. വനിതാ മാധ്യമപ്രവർത്തകരെയും തല്ലിച്ചതച്ചു. മുതിർന്ന സ‌്ത്രീകളെയും വെറുതെ വിട്ടില്ല. സംഘപരിവാറിന്റെ പ്രമുഖ നേതാക്കളെല്ലാം സന്നിധാനത്തും പരിസരത്തും തമ്പടിച്ചു. കെ പി ശശികലയും വത്സൻ തില്ലങ്കേരിയും കെ സുരേന്ദ്രനും ഓപ്പറേഷന‌് നേതൃത്വം നൽകി. തില്ലങ്കേരി പതിനെട്ടാംപടിയിൽ പുറം തിരിഞ്ഞുനിന്നും കെ സുരേന്ദ്രൻ ഇരുമുടിക്കെട്ട‌് നിലത്തിട്ടും പരസ്യമായി ആചാരം ലംഘിച്ചു. കേരളത്തിലെ ആർഎസ‌്എസ‌് ക്രിമിനലുകളെയെല്ലാം എത്തിച്ചായിരുന്നു കലാപശ്രമം. നിരവധിദിവസം ഹർത്താൽ നടത്തി. യുവതികൾ ദർശനം നടത്തിയ വിവരം പുറത്തുവന്നതോടെ നാടെങ്ങും കലാപമുണ്ടാക്കി. പൊലീസ‌് സ‌്റ്റേഷനിലേക്കുവരെ ബോംബെറിഞ്ഞു.
കുംഭമാസ പൂജക്ക‌് നട തുറക്കുമ്പോൾ അടുത്ത കലാപത്തിന‌് ഒരുക്കം കൂട്ടിയതായിരുന്നു. എന്നാൽ, എല്ലാം കണക്കുകൂട്ടലും തെറ്റിച്ച‌് സമാധാനപരമായാണ‌് കാര്യങ്ങൾ നീങ്ങിയത‌്. അക്രമികളെ കർശനമായി നേരിടാൻ പൊലീസ‌് എല്ലാ ഒരുക്കവും നടത്തി. സന്നിധാനം, പമ്പ, നിലയ‌്ക്കൽ എന്നിവിടങ്ങളിൽ എസ‌്പിമാരുടെ നേതൃത്വത്തിൽ പൊലീസിനെ വിന്യസിച്ചിരുന്നു. ഫേസ‌് ഡിറ്റക‌്ഷൻ ക്യാമറ ഉൾപ്പെടെയുള്ള കൺട്രോൾ റൂമും സജ്ജമാക്കിയിരുന്നു. അക്രമികളെ കണ്ടെത്തി മുൻകരുതലെടുക്കാൻ ഇന്റലിജൻസ‌് സംവിധാനം ശക്തമാക്കിയിരുന്നുവെന്ന‌് സംസ്ഥാന പൊലീസ‌് മേധാവി ലോക‌്നാഥ‌് ബെഹ‌്റ പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2NbofJK
via IFTTT
No comments:
Post a Comment