തിരുവനന്തപുരം > സ്ഥാനാർഥിയാകാനൊരുങ്ങുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ മൂർച്ചയേറിയ പരിഹാസവുമായി കോൺഗ്രസ‌് നേതാവ‌് പി ജെ കുര്യൻ. ഉമ്മൻചാണ്ടിയേക്കാൾ മത്സരിക്കാൻ യോഗ്യരായ നിരവധിപേർ കോൺഗ്രസിലുണ്ടെന്നു പറഞ്ഞ കുര്യൻ, അദ്ദേഹത്തിന്റെ പ്രായവും ആരോഗ്യവും പരിഗണിക്കണമെന്നും പരിഹസിച്ചു.
ഒരുചാനലിന‌് നൽകിയ അഭിമുഖത്തിലാണ‌് ഉമ്മൻചാണ്ടിക്കും പത്തനംതിട്ട എംപി ആന്റോ ആന്റണിക്കും എതിരെ വിമർശം ഉന്നയിച്ചത‌്. മൂന്നാംതവണ മത്സരിക്കാനിറങ്ങുന്ന ആന്റോ ആന്റണിക്കെതിരെ ജനവികാരം ശക്തമാണെന്നായിരുന്നു മുൻ രാജ്യസഭാ ഉപാധ്യക്ഷൻകൂടിയായ കുര്യന്റെ ആരോപണം. തനിക്ക‌് രാജ്യസഭാ സീറ്റ‌് നിഷേധിച്ചതിനു പിന്നിൽ ഉമ്മൻചാണ്ടിയുടെ കരങ്ങളാണെന്നത‌് മനസ്സിൽവച്ചായിരുന്നു കുര്യന്റെ പരിഹാസം.
from Kerala || Deshabhimani Online News http://bit.ly/2Gw4fRB
via IFTTT
No comments:
Post a Comment