കലാഭവന്‍ മണിയുടെ മരണം: നുണപരിശോധനയ‌്ക്ക‌് തയ്യാറെന്ന് സുഹൃത്തുക്കള്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 9, 2019

കലാഭവന്‍ മണിയുടെ മരണം: നുണപരിശോധനയ‌്ക്ക‌് തയ്യാറെന്ന് സുഹൃത്തുക്കള്‍

കൊച്ചി> കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ഏഴ‌് സുഹൃത്തുക്കളെ നുണപരിശോധനയ‌്ക്ക് വിധേയമാക്കും.  ജാഫർ ഇടുക്കി, സാബുമോൻ, സി എ അരുൺ, എം ജി വിപിൻ, ജോബി സെബാസ്റ്റ്യൻ, കെ സി മുരുകൻ, അനിൽകുമാർ എന്നിവർ വെള്ളിയാഴ്ച എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട‌് കോടതിയിൽ നേരിട്ട് ഹാജരായി പരിശോധനയ‌്ക്ക് സമ്മതമാണെന്ന് കോടതിയെ അറിയിച്ചു.

നേരത്തെ ഇവർ സിബിഐ  മുമ്പാകെ സമ്മതപത്രം എഴുതിനൽകിയതിന്റെ അടിസ്ഥാനത്തിൽ പരിശോധനയ‌്ക്ക് അനുമതി തേടി സിബിഐ കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് കോടതി സമൻസ് അയച്ച് ഏഴുപേരെയും വിളിച്ചുവരുത്തിയത്. പരിശോധനയുമായി ബന്ധപ്പെട്ട വിവരങ്ങൾ പറഞ്ഞുകൊടുത്തശേഷം സമ്മതമാണോ എന്ന് കോടതി ഏഴുപേരോടും ആരായുകയായിരുന്നു. ഇവർ സമ്മതം അറിയിച്ചതോടെ സിബിഐയുടെ അപേക്ഷ 12ന‌് വിധി പറയാൻ മാറ്റി.

2016 മാർച്ച് ആറിനാണ്‌ കലാഭവൻ മണി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്‌. മരണത്തിനുപിന്നിലെ വസ്തുത പുറത്തുകൊണ്ടുവരണമെന്ന‌് ആവശ്യപ്പെട്ടുള്ള മണിയുടെ ഭാര്യ നിമ്മി, സഹോദരൻ ആർഎൽവി രാമകൃഷ്ണൻ എന്നിവരുടെ ഹർജിയിലാണ് ഹൈക്കോടതി അന്വേഷണം സിബിഐക്ക‌് വിട്ടത്.


 



from Kerala || Deshabhimani ​Online ​News http://bit.ly/2I2Oaoh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages