ചെന്നിത്തലയുടെ പ്രസ‌്താവന കള്ളം: ശ്രീധരൻ പിള്ള - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 9, 2019

ചെന്നിത്തലയുടെ പ്രസ‌്താവന കള്ളം: ശ്രീധരൻ പിള്ള


സിപിഐ എമ്മും ബിജെപിയും ആദ്യഘട്ട തെരഞ്ഞെടുപ്പു ചർച്ച നടത്തിയെന്ന പ്രതിപക്ഷ നേതാവ‌് രമേശ‌് ചെന്നിത്തലയുടെ പ്രസ‌്താവന വില കുറഞ്ഞതും നൂറുശതമാനം കളവുമാണെന്ന‌് ബിജെപി സംസ്ഥാന പ്രസിഡന്റ‌് അഡ്വ. പി എസ‌് ശ്രീധരൻപിള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു. എവിടെയാണ‌് ചർച്ച നടത്തിയതെന്ന‌് ചെന്നിത്തല പറയണം.

ചെന്നിത്തല വസ‌്തുതാവിരുദ്ധ ആരോപണം ഉന്നയിക്കുന്നത‌് കോൺഗ്രസിന്റെ ജനമഹായാത്ര പൂർണ പരാജയമായതിനാലാണ‌്. സിപിഐ എമ്മും കോൺഗ്രസും ബിജെപിക്ക‌് വർജ്യമാണ‌്.

പ്രളയബാധിതർക്ക‌് ആയിരം വീട‌് വച്ചുകൊടുക്കുമെന്ന പ്രഖ്യാപനം കോൺഗ്രസ‌് നടത്തിയിട്ട‌് ആറുമാസം കഴിഞ്ഞു. എവിടെയാണ‌് വീട‌് വയ‌്ക്കുന്നതെന്ന‌് കോൺഗ്രസ‌് നേതാക്കൾ പറയണമെന്നും ശ്രീധരൻ പിള്ള ആവശ്യപ്പെട്ടു.

ശബരിമല പ്രശ‌്നം സുവർണാവസരമാണെന്ന മുൻപ്രസ‌്താവനയിൽ ഉറച്ചുനിൽക്കുന്നുവെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധി എന്തായാലും നിയമ പോരാട്ടം തുടരും. ശബരിമല കർമസമിതിക്ക‌് ബിജെപി പിന്തുണ നൽകും. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കെഎസ‌്‌യു, യൂത്ത‌് കോൺഗ്രസ‌്, കോൺഗ്രസ‌് പ്രവർത്തകർ ഒന്നും ചെയ‌്തില്ലെന്നും ശ്രീധരൻ പിള്ള ആരോപിച്ചു.



from Kerala || Deshabhimani ​Online ​News http://bit.ly/2TDZAzT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages