സുപ്രീംകോടതി തീർപ്പാക്കിയ ഹർജിയുമായി ഹെെക്കോടതിയിൽ; ബിഎസ്എൻഎൽ ഉദ്യോ​ഗസ്ഥന‌് ഒരുലക്ഷം രൂപ പിഴ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 9, 2019

സുപ്രീംകോടതി തീർപ്പാക്കിയ ഹർജിയുമായി ഹെെക്കോടതിയിൽ; ബിഎസ്എൻഎൽ ഉദ്യോ​ഗസ്ഥന‌് ഒരുലക്ഷം രൂപ പിഴ

കൊച്ചി> ഹെെക്കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച ബിഎസ്എൻഎൽ ഉദ്യോ​ഗസ്ഥന‌് ഒരുലക്ഷം രൂപ പിഴ. തുക ഒരുമാസത്തിനകം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ അടയ‌്ക്കണം. ഇല്ലെങ്കിൽ ആലപ്പുഴ കലക്ടർ നിയമപരമായി തുക പിടിച്ചെടുക്കണം. സുപ്രീംകോടതി തീർപ്പാക്കിയ വിഷയത്തിൽ, അക്കാര്യം മറച്ചുവച്ച്, ഹെെക്കോടതിയിൽ ഹർജി നൽകിയതിനാണ് ബിഎസ്എൻഎലിൽ ഡിവിഷണൽ എൻജിനിയറായ ചെങ്ങന്നൂർ സ്വദേശി തോമസ് സഖറിയക്ക് ജസ്റ്റിസുമാരായ സി ടി രവികുമാർ,  വി ജി അരുൺ എന്നിവരടങ്ങിയ ബെഞ്ച് പിഴ വിധിച്ചത്.

2015 ഏപ്രിൽ 17നും ജൂൺ എട്ടിനും ബിഎസ്എൻഎൽ പ്രസിദ്ധീകരിച്ച സീനിയോറിറ്റി പട്ടികയ‌്ക്കെതിരായ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയ‌്ക്കെത്തിയത്. പട്ടിക നിയമപരമല്ലെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നേരത്തെ ഹർജിക്കാരനും അസി. ജനറൽ മാനേജർ എസ് സദാശിവനും ചേർന്ന് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ (സിഎടി) സമീപിച്ചിരുന്നു. ഹർജി ട്രിബ്യൂണൽ തള്ളി.

തുടർന്ന് ഹർജിക്കാരനെ ആറാം എതിർകക്ഷിയാക്കി സിഎടി ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് സദാശിവൻ ഹൈക്കോടതിയെ സമീപിച്ചു. ഹർജിയും പിന്നീട് പുനഃപരിശോധനാ ഹർജിയും ഹൈക്കോടതി തള്ളി. ഹൈക്കോടതി ഉത്തരവിനെതിരെ സദാശിവനൊപ്പം ഹർജിയിലെ എതിർകക്ഷികൂടിയായിരുന്ന തോമസ് സഖറിയയും സുപ്രീംകോടതിയെ സമീപിച്ചെങ്കിലും തള്ളി. തുടർന്ന് പുനഃപരിശോധനാ ഹർജിയും സുപ്രീംകോടതി തള്ളി. ഇക്കാര്യങ്ങൾ മറച്ചുവച്ച‌് തോമസ് സഖറിയ വീണ്ടും സിഎടി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഹർജിയിൽ ആറാം എതിർകക്ഷിയാക്കി ചേർത്തിരുന്ന സദാശിവൻ നേരിട്ടാണ് കോടതിയിൽ വാദത്തിന‌് എത്തിയിരുന്നത്. ഹർജിക്കാരനും എതിർകക്ഷിയും പരാതിക്കാരായ ഹർജി സുപ്രീംകോടതിയിലെത്തി തള്ളിയതാണെന്ന വിവരം ഹർജി പരിഗണിക്കവേ ബിഎസ്എൻഎലിന്റെ  അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇപ്പോഴത്തെ ഹർജിക്കാരനായ  തോമസ് സഖറിയയെ എതിർകക്ഷിയാക്കി, നേരത്തെ ഹർജിയുമായി കോടതിയെ സമീപിച്ച സദാശിവൻ ഈ ഹർജിയിൽ എതിർകക്ഷിയാണെന്നും രണ്ടുപേരും ചേർന്നാണ് സിഎടിയെയും സുപ്രീംകോടതിയെയും സമീപിച്ചതെന്നും അഭിഭാഷകൻ ബോധ്യപ്പെടുത്തി.

തുടർന്നാണ് ബോധപൂർവം തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്ന് കോടതി വിലയിരുത്തിയത്. നിരക്ഷരനല്ലെന്നുമാത്രമല്ല, ബിഎസ്എൻഎല്ലിൽ സുപ്രധാന ജോലി നിർവഹിക്കുന്നയാളാണ് ഹർജിക്കാരൻ. തീർപ്പായ വിഷയമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ ഉയർന്ന ഉദ്യോഗത്തിലുള്ള ഒരാൾ ഇത്തരത്തിൽ കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കരുതായിരുന്നു. അതിനാലാണ് ഒരുലക്ഷം രൂപ പിഴയടയ‌്ക്കാൻ ഉത്തരവിട്ടതെന്ന‌് കോടതി വ്യക്തമാക്കി.



from Kerala || Deshabhimani ​Online ​News http://bit.ly/2SGPtx2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages