തൃശൂർ
ഐതിഹാസികമായ മണിമലർക്കാവ് മാറുമറയ്ക്കുൽ സമരത്തിലടക്കം കേരളത്തിൽ സാമൂഹ്യമാറ്റത്തിന് വഴിതെളിച്ചവർ കമ്യൂണിസ്റ്റുകാരാണെന്ന് വെള്ളറോട്ടിൽ മീനാക്ഷി പറഞ്ഞു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച നവകേരള സാംസ്കാരിക യാത്രകളുടെ സമാപന സമ്മേളനം തേക്കിൻകാട്ക മൈതാനിയിലെ തുപ്പേട്ടൻ നഗറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മണിമലർക്കാവ് സമര നായികമാരിൽ ജീവിച്ചിരിക്കുന്ന ഏക കണ്ണിയായ മീനാക്ഷി.
മണിമലർക്കാവ് സമരത്തിൽ പങ്കെടുക്കുമ്പോൾ തനിക്ക്വ 17 വയസ്സു മാത്രമായിരുന്നു. കുംഭമാസവേലയിൽ മാറുമറച്ച് താലമെടുക്കാൻ പാടില്ലെന്നായിരുന്നു നൂറ്റാണ്ടുകളായുള്ള ആചാരം. 16നും 30നും ഇടയിൽ പ്രായമുള്ള സർവണ സമുദായത്തിലെ നൂറിൽപ്പരം സുന്ദരികളായിരുന്നു കുറി വരച്ച്, മാലകൾ അണിഞ്ഞ മാറു മറയ്ക്കാ തെ താലമെടുത്തിരുന്നത്. വേലയ്ക്ക് അകലെ നാടുകളിൽനിന്നുപോലും ചെറുപ്പക്കാർ ഉത്സവത്തിനെത്തിയിരുന്നു. അവർക്ക് മുഖ്യം എഴുന്നള്ളിപ്പോ പഞ്ചവാദ്യമോ മറ്റോ ആയിരുന്നില്ല. മാറു മറയ്ക്കാ തെയുള്ള സ്ത്രീകളുടെ താലമെടുപ്പ് ആസ്വദിക്കാനാണ് പ്രമാണി ചെറുപ്പക്കാർ എത്തിയിരുന്നത്. സവർണർ ഭരിക്കുന്ന ക്ഷേത്രത്തിൽ കയറാൻ വരെ അവർണർ ഭയപ്പെട്ടിയിരുന്നു.
വേലയിലെ അനാചാരം അവസാനിപ്പിക്കണമെന്ന് കമ്യൂണിസ്റ്റ് പാർടിയാണ് തീരുമാനിച്ചത്. താനടക്കമുള്ളവർ വീടുകളിൽ കയറിയിറങ്ങി സ്ത്രീകളെ പറഞ്ഞു ബോധ്യപ്പെടുത്തി. പലരും കേൾക്കാൻ തയ്യാറായില്ല. എന്നാൽ 23 സ്ത്രീ കൾ ചുവന്ന ബ്ലൗസും ചുവന്നകരയുള്ള മുണ്ടുമുടുത്ത് താലമെടുക്കാൻ തയ്യാറായി. 1956ലെ വേലനാളിൽ ഞങ്ങൾ 23 പേരും മാറുമറച്ച് അഭിമാനത്തോടെ താലമെടുത്തു. എതിരായി മാറു മറയ്ക്കാ ത്ത സ്ത്രീകളും അണിനിരന്നു. സവർണ പ്രമാണിമാരും പൊലീസുമെല്ലാം തങ്ങൾക്കെതിരായിരുന്നു. അൽപ്പം അടിപിടിയും സംഘർഷവും ഉണ്ടായെങ്കിലും കമ്യൂണിസ്റ്റ് പാർടി തീരുമാനിച്ച സമരമാതൃക വിജയം കണ്ടു.
പ്രശ്നം വച്ചുനോക്കിയപ്പോൾ മാറുമറച്ച് താലമെടുക്കുന്നത് ദേവിക്ക്ക ഇഷ്ടമല്ലെന്നാണത്രെ കണ്ടെത്തിയത്ു. എന്നാൽ, ദേവിക്കൊന്നും ഒരു പ്രശ്നവുമില്ല, സവർണ പ്രമാണിമാർക്കാണ് പ്രശ്നമെന്ന് ഞങ്ങൾ മറുപടി നൽകി. 1957 മുതൽ സ്ത്രീകൾക്ക് മാറുമറച്ച് താലമെടുക്കാമെന്ന് അധികാരികൾക്ക് സമ്മതിക്കേണ്ടി വന്നു. സാമൂഹ്യമാറ്റത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ താൻ അഭിമാനിക്കുന്നു എന്നുപറഞ്ഞാണ്് വെള്ളറോട്ടിൽ മീനാക്ഷി ഉദ്ഘാടന പ്രസംഗം അവസാനിപ്പിച്ചത്.
from Kerala || Deshabhimani Online News http://bit.ly/2I3KSB9
via IFTTT
No comments:
Post a Comment