തൃശൂർ
പുരോഗമനകലാസാഹിത്യ സംഘം നടത്തിയ നവകേരള സാംസ്കാരിക യാത്രകൾക്ക് കേരളത്തിന്റെ സാംസ്കാരിക ഭൂമികയിൽ അർഥപൂർണമായ സമാപനം. നവോത്ഥാന മൂല്യങ്ങളും പുരോഗമന ആശയങ്ങളും പടുത്തുയർത്തിയ കേരളം ഇനിയും മുന്നോട്ട്ക എന്ന പ്രഖ്യാപനമായി ജാഥകൾക്ക്ത ലഭിച്ച ഉജ്വല വരവേൽപ്പ്്. തെക്കുനിന്നും വടക്കുനിന്നുമായി ഒരാഴ്ചയിലധികമായി വിവിധ ജില്ലകളിലെ ജനപഥങ്ങൾക്ക് പുതിയ ദിശാബോധം പകർന്ന് മുന്നേറിയെത്തിയ യാത്രകളെ അത്യാവേശപൂർവമാണ് കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം വരവേറ്റത്. ചരിത്രസ്മൃാതികളുള്ള തൃശൂരിന്റെ പൂരത്തട്ടകമായ തേക്കിൻകാടു മൈതാനി സകല കലകളുടെയും വൈവിധ്യാവിഷ്കാരത്തോടെയാണ് സാംസ്കാരിക യാത്രകളുടെ സംഗമത്തെ സമ്പന്നമാക്കിയത്.
"പ്രകൃതി, ലിംഗനീതി, മതേതരത്വം' എന്ന മുദ്രാവാക്യമുയർത്തി പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന പ്രസിഡന്റ് ഷാജി എൻ കരുൺ നയിച്ച തെക്കൻ മേഖലവ യാത്ര ഫെബ്രുവരി ഒന്നിന് തിരുവനന്തപുരത്തുനിന്നും, സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ നയിച്ച വടക്കൻ മേഖലാ യാത്ര രണ്ടിന് കാസർകോട്ടുനിന്നുമാണ്ച ആരംഭിച്ചത്. കേരളത്തിലെ ചരിത്രപ്രധാനമായ സാംസ്കാരിക കേന്ദ്രങ്ങളിലും എഴുത്തുകാരുടെ സ്മൃതി മണ്ഡപങ്ങളിലും സന്ദർശനം നടത്തി ജാഥകൾ ശനിയാഴ്ച രാവിലെയാണ് തൃശൂർ ജില്ലയിൽ പ്രവേശിച്ചത്. ജാഥയിലെ ആശയങ്ങളെ ആവിഷ്കപരിക്കുന്ന കലാവതരണങ്ങൾ സ്വീകരണ കേന്ദ്രങ്ങളെ ആവേശം കൊള്ളിക്കുന്നതായി.
തെക്കൻ യാത്രയെ കൂത്ത്, കൂടിയാട്ടകലകളുടെ ആസ്ഥാനമായ ഇരിങ്ങാലക്കുടയിലും വടക്കൻ യാത്രയെ കേരളീയ കലകളുടെ പെരുംകോവിലായ കേരളകലാമണ്ഡലത്തിന്റെ നാടായ ചെറുതുരുത്തിയിലുമാണ്ര ആദ്യം വരവേറ്റത്ാ. വള്ളത്തോൾ സ്മൃതിയിൽ പുഷ്പാ ർച്ചന നടത്തിയായിരുന്നു ചെറുതുരുത്തിയിലെ സ്വീകരണ സമ്മേളനം. ഇരു കേന്ദ്രങ്ങളിലും വിവിധ കലകളുടെ അവതരണങ്ങളും സ്വീകരണങ്ങളെ മികവുറ്റതാക്കി.
സമാപന സമ്മേളന വേദിയായ തേക്കിൻകാട്ടിലെ തെക്കേഗോപുര നട (തുപ്പേട്ടൻ നഗർ) രാവിലേ മുതൽ തന്നെ ചിത്രകല, ശിൽപ്പപ്രദർശനം, നാടൻ പാട്ടുകൾ തുടങ്ങിയവയാൽ ഉണർന്നിരുന്നു. ഉച്ചതിരിഞ്ഞ് ഇരുയാത്രകളും കേരള സാഹിത്യ അക്കാദമി ആസ്ഥാന പരിസരത്ത് സംഗമിച്ച് നഗരഹൃദയത്തിലൂടെ വാദ്യമേള അകമ്പടിയോടെ സമാപന ഘോഷയാത്ര നടത്തി. സാംസ്കാരികമായും രാഷ്ട്രീയമായും കൂടുതൽ ഉണർവേകാനുള്ള ആഹ്വാനങ്ങൾ മുന്നോട്ടുവച്ച പ്രഭാഷണങ്ങളും ജനകീയ പങ്കാളിത്തവും സമാപനസംഗമത്തെ സമ്പന്നമാക്കി.
സമാപന സമ്മേളനം സ്ത്രീകളുടെ അവകാശ പോരാട്ട ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമായ വേലൂർ മണിമലർക്കാവ് മാറുമറയ്ക്കതൽ സമരനായികമാരിലൊരാളായ വെള്ളറോട്ടിൽ മീനാക്ഷി ഉദ്ഘാടനം ചെയ്തു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ അധ്യക്ഷനായി. വി എൻ മുരളി, ടി ആർ അജയൻ എന്നിവർ ജാഥാംഗങ്ങളെ പരിചയപ്പെടുത്തി. മറാത്തി സിനിമാ സംവിധായകൻ ആദിത്യസുഹാസ്അ ജംബാലെ മുഖ്യാതിഥിയായി. ജാഥാ നായകരായ ഷാജി എൻ കരുൺ, അശോകൻ ചരുവിൽ എന്നിവരും ഡോ. സുനിൽ പി ഇളയിടം, കെ ഇ എൻ കുഞ്ഞഹമ്മദ്, സുജ സൂസൻ ജോർജ്, പ്രിയനന്ദനൻ, കരിവെള്ളൂർ മുരളി, എം എം നാരായണൻ, നേമം പുഷ്പരാജ്, യുവകലാസാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ എം സതീശൻ എന്നിവരും സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ ബാബു എം പാലിശേരി സ്വാഗതവും ഡോ. സി രാവുണ്ണി നന്ദിയും പറഞ്ഞു. സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ് അടക്കം വിവിധ സംഘടനാ നേതാക്കളും സമ്മേളന നഗറിലെത്തി.
from Kerala || Deshabhimani Online News http://bit.ly/2I3KNxl
via IFTTT
No comments:
Post a Comment