കേന്ദ്രസർക്കാർ കേരളത്തിന്റെ വളർച്ച തടസപ്പെടുത്തുന്നു: കോടിയേരി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 25, 2019

കേന്ദ്രസർക്കാർ കേരളത്തിന്റെ വളർച്ച തടസപ്പെടുത്തുന്നു: കോടിയേരി

കോട്ടയം > കേന്ദ്രസർക്കാർ കേരളത്തിന്റെ വളർച്ച തടസപ്പെടുത്തുകയാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. കേരളത്തിന്‌ വാഗ്‌ദാനം ചെയ്‌ത പദ്ധതികൾ നൽകാതിരിക്കുകയാണ്‌ കേന്ദ്രസർക്കാർ ചെയ്യുന്നത്‌. പാലക്കാട്ടെ കഞ്ചിക്കോട്‌ കോച്ച്‌ ഫാക്‌ടറിയും എയിംസും ഐഐടിയും കേന്ദ്രത്തിന്റെ അവഗണനയുടെ ഉദാഹരണമാണ്‌. ഓഖി ദുരിതാശ്വാസത്തിന്‌ 2000 കോടി ആവശ്യപ്പെട്ടപ്പോൾ തന്നത്‌ 111 കോടിമാത്രമാണ്‌. പ്രളയ ദുരിതാശ്വാസത്തിന്റെ കാര്യത്തിലും കേന്ദ്രം സ്വീകരിച്ചത്‌ ഇതേ സമീപനമാണ്‌. ദുരിതാശ്വാസ പ്രവർത്തനത്തിന്‌ വിദേശമലയാളികൾ പിരിച്ച പണം വാങ്ങാൻ പോകാൻ പോലും വിസ നിഷേധിച്ച സർക്കാറാണ്‌ കേന്ദ്രത്തിലുള്ളതെന്നും കേരള സംരക്ഷണ യാത്രയുടെ ഭാഗമായി കോട്ടയത്ത്‌ നടത്തിയ വാർത്താ സമ്മേളനത്തിൽ കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.

കേന്ദ്രസർക്കാർ സ്വീകരിച്ച തീരുമാനങ്ങൾ കേരളത്തെ പ്രതികൂലമായി ബാധിച്ചു. നോട്ടു നിരോധനത്തിലൂടെ സഹകരണ മേഖലയെ തകർക്കാൻ ശ്രമിച്ചു. കേരളത്തിൽ ആ സമയത്ത്‌ എൽഡിഎഫ്‌ സർക്കാർ അല്ലായിരുന്നെങ്കിൽ സഹകരണ മേഖല പൂർണമായും തകരുമായിരുന്നു. ലോങ്‌ മാർച്ച്‌ അടക്കമുള്ള കർഷക രോഷത്തിന്റെ പശ്ചാത്തലത്തിൽ അത്‌ മറച്ചുപിടിക്കാനാണ്‌ ഇലക്ഷൻ മുന്നിൽ കണ്ട്‌ പുതിയ പദ്ധതി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്‌. ആ പദ്ധതി കേരള സർക്കാർ നടപ്പാക്കുന്നില്ല എന്ന പ്രചാരണം ശരിയല്ല. കേന്ദ്ര പദ്ധതികളോട്‌ നിസഹകരിക്കുന്ന ഒരു സമീപനവും സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടില്ല. കേന്ദ്ര സർക്കാർ 6000 രൂപ ഒരു വർഷം കർഷകർക്ക്‌ കൊടുക്കുമെന്ന്‌ പറയുമ്പോൾ സംസ്ഥാന സർക്കാർ 14400 രൂപ വിതരണം ചെയ്യുന്നുണ്ട്‌. 1200 രൂപയാണ്‌ സംസ്ഥാന സർക്കാർ പ്രതിമാസം നീക്കിവെച്ചത്‌. 27 വിളകൾക്ക്‌ ഇൻഷുറൻസ്‌ പരിരക്ഷ നൽകുന്നു. വിള ഇൻഷുറൻസ്‌ പദ്ധതിക്കായി മാറ്റിവെച്ചത്‌ 250 കോടിരൂപയാണ്‌. കർഷകർക്കായി ഏറ്റവും കൂടുതൽ തുകമാറ്റിവൈച്ചത്‌ എൽഡിഎഫ്‌ ഗവൺമെന്റാണ്‌.

ഇപ്പോൾ കോൺഗ്രസും ആർഎസ്‌എസ്‌ നിലപാട്‌ പിന്തുടരുകയാണ്‌. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ്‌ കോൺഗ്രസ്‌ ജനറൽ സെക്രട്ടറി ഹരീഷ്‌ റാവത്തിന്റെ പ്രസ്‌താവന. കോൺഗ്രസ്‌ അധികാരത്തിലെത്തിയാൽ രാമക്ഷേത്രം പണിയുമെന്നാണ്‌ മുൻ മുഖ്യമന്ത്രി കൂടിയായ റാവത്ത്‌ പറയുന്നത്‌. ഇതിൽ ലീഗിന്റെ നിലപാട്‌ എന്താണെന്ന്‌ വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

 

 

 



from Kerala || Deshabhimani ​Online ​News https://ift.tt/2tKzobP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages