തിരുവനന്തപുരം എയർപോർട്ട്‌ സ്വകാര്യവത്‌ക്കരണം; ഹർജി ഇന്ന്‌ പരിഗണിക്കും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 25, 2019

തിരുവനന്തപുരം എയർപോർട്ട്‌ സ്വകാര്യവത്‌ക്കരണം; ഹർജി ഇന്ന്‌ പരിഗണിക്കും

കൊച്ചി > തിരുവനന്തപുരം എയർപോർട്ട് സ്വകാര്യവത്കരിക്കുന്നതിനെതിരായ ഹർജി തിങ്കളാഴ്‌ച ഉച്ചക്ക് 1.45ന് ഹൈക്കോടതി പരിഗണിക്കും. ഹർജിയിലെ തീർപ്പിന്റെ അടിസ്ഥാനത്തിലായിരിക്കും ലേല നടപടികളുടെ ഭാവിയെന്ന് കോടതി വ്യക്തമാക്കി. സ്വകാര്യവൽക്കരണത്തെ എതിർത്ത് യുസേഴ്‌സ് അസോസിയേഷൻ നൽകിയ ഇടപെടൽ അപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.

2018 ഡിസംബർ 14ന് എയർപോർട്ട് സ്വകാര്യവത്കരിക്കുന്നതിനുള്ള നടപടികൾ ക്ഷണിച്ചുകൊണ്ട് നോട്ടീസ് പുറത്തിറക്കിയത് ചൂണ്ടിക്കാട്ടി കൊല്ലം സ്വദേശി ജി മഹേഷ്, പന്തളം സ്വദേശി ആഷിഖ് നിസാർ ഹസൻ എന്നിവരാണ് ഹർജി നൽകിയിരിക്കുന്നത്.

തിരുവനന്തപുരം എയർപോർട്ടിന്റെ നടത്തിപ്പ്, കൈകാര്യം ചെയ്യൽ, വികസനം തുടങ്ങിയ മേഖലകളിലാണ് സ്വകാര്യവത്കരണം ലക്ഷ്യമിടുന്നതെന്ന് ഹർജിയിൽ പറയുന്നു. നടപടി 1994 ലെ എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യ ആക്‌ടിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണ്. തിരുവനന്തപുരം എയർപോർട്ടിൽ ഇപ്പോൾ യാത്രക്കാർ അനുഭവിക്കുന്ന സൗകര്യങ്ങൾ സ്വകാര്യവത്കരണത്തോടെ ഉയർന്ന ഫീസ് നൽകി ഉപയോഗിക്കേണ്ട സാഹചര്യമുണ്ടാകും. പൊതുതാൽപര്യം പരിഗണിക്കാതെയുള്ള നടപടി തടയണമെന്നും ഇതുമായി ബന്ധപ്പെട്ട നോട്ടീസ് റദ്ദാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.



from Kerala || Deshabhimani ​Online ​News https://ift.tt/2GLfGF2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages