നിലപാട് കടുപ്പിച്ച‌് പി ജെ ജോസഫ്; രണ്ടു സീറ്റെന്ന ആവശ്യം രാഹുൽ ഗാന്ധിയെ അറിയിച്ചിട്ടുണ്ട്‌, മത്സരിക്കാനും തയ്യാർ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 25, 2019

നിലപാട് കടുപ്പിച്ച‌് പി ജെ ജോസഫ്; രണ്ടു സീറ്റെന്ന ആവശ്യം രാഹുൽ ഗാന്ധിയെ അറിയിച്ചിട്ടുണ്ട്‌, മത്സരിക്കാനും തയ്യാർ

തൊടുപുഴ> ലോക‌്സഭാ തെരഞ്ഞെടുപ്പിൽ നിലപാട് കടുപ്പിച്ച‌് പി ജെ ജോസഫ്. കേരളാ കോൺഗ്രസിന‌് രണ്ടു സീറ്റ് വേണമെന്ന ആവശ്യത്തിൽ നിന്ന‌് പിന്നോട്ടില്ലെന്ന‌് വ്യക്തമാക്കി. തനിക്ക‌് ലോക‌്സഭയിലേക്ക് പോയാൽ കൊള്ളാമെന്ന് ആഗ്രഹമുണ്ട്. അതുകൊണ്ട‌് രണ്ട‌് സീറ്റിൽ നിന്ന‌് പിന്നോട്ടില്ല. രാഹുൽ ഗാന്ധിയെ ആവിശ്യം അറിയിച്ചിട്ടുണ്ട്. തൊടുപുഴയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പി ജെ ജോസഫ്.

തെരഞ്ഞെടുപ്പിൽ കോട്ടയം ഇടുക്കി ചാലക്കുടി സീറ്റുകളാണ് ആവശ്യപ്പെടാൻ ഉദ്ദേശിക്കുന്നത‌്. ആര് മത്സരിക്കണമെന്ന് പാർട്ടി തീരുമാനിക്കും. ആര‌് മത്സരിച്ചാലും ഇരുപത് സീറ്റിലും യുഡിഫ് ജയിക്കും. സീറ്റ‌് വിഭജനവുമായി ബന്ധപ്പെട്ട ഉഭയകക്ഷി ചർച്ച നാളെ കൊച്ചിയിൽ നടക്കാനിരിക്കെയാണ‌് പി ജെ ജോസഫിന്റെ പ്രതികരണം.

കേരളാ കോൺഗ്രസിന‌് ഒരു സീറ്റ് മാത്രമേ നൽകുകയൊള്ളുവെന്ന‌് കോൺഗ്രസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/2H07O22
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages