കേരളാ കോൺഗ്രസ്‌ പിളർന്നാൽ അതിന്റെ ഉത്തരവാദി കോൺഗ്രസ്‌: കോടിയേരി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 25, 2019

കേരളാ കോൺഗ്രസ്‌ പിളർന്നാൽ അതിന്റെ ഉത്തരവാദി കോൺഗ്രസ്‌: കോടിയേരി

കോട്ടയം > കേരളാ കോൺഗ്രസ്‌ പിളർന്നാൽ അതിന്റെ ഉത്തരവാദിത്വം കോൺഗ്രസിനായിരിക്കുമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. കേരളാ കോൺഗ്രസിനെ പിളർത്താൻ രമേശ്‌ ചെന്നിത്തല തീരുമാനിച്ചിരിക്കുകയാണ്‌. കേരളാ കോൺസിനെ പിളർത്തി മാണിയെ ദുർബലപ്പെടുത്തുക എന്നത്‌ കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ അജൻഡയാണ്‌. പി ജെ ജോസഫ്‌ എൽഡിഎഫിൽ നല്ലതുപോലെ നിന്നുപോന്ന ആളായിരുന്നു. വെറുതേ മാണിയുടെകൂടെ കൂടി ഉള്ളതും പോയി. ലയനം തെറ്റായിപോയി എന്ന്‌ ഇപ്പോൾ പുനർചിന്ത ഉണ്ടായിട്ടുണ്ടാകണം. അതിൽ നിന്നും പുറത്തു കടക്കാൻ അദേഹം ആഗ്രഹിക്കുന്നുണ്ടാകും. പിജെ ജോസഫ്‌ ഒരു മാന്യനാണ്‌. നിലവിലെ കേരളാ കോൺഗ്രസിലെ പ്രശ്‌നങ്ങൾക്ക്‌ കാരണം ബാഹ്യ ഇടപെടലാണ്‌. എന്നാൽ പി ജെ ജോസഫിന്‌ ഒരു നിലപാടെടുക്കാൻ കഴിയുമെന്ന്‌ തോന്നുന്നില്ല. അദ്ദേഹത്തിനിപ്പോൾ പഴയശക്തിയില്ല. കേരളാ കോൺഗ്രസിലെ പ്രശ്‌നങ്ങൾ ജനാധിപത്യ കേരളാകോൺഗ്രസിന്‌ ശക്തിപകരുമെന്നും കേരള സംരക്ഷണ യാത്രയുടെ ഭാഗമായി കോട്ടയത്ത്‌ നടത്തിയ വാർത്താ സമ്മേളനത്തിൽ കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.

സാമുദായിക സംഘടനകളോട്‌ എല്ലാകാലത്തും സൗഹാർദപരമായ നിലപാടാണ്‌ ഇടതുപക്ഷം സ്വീകരിക്കാറുള്ളത്‌. ഒരു സമുദായ സംഘടനയോടും ശത്രുതയില്ല. ഈ സംഘടനകളിലൊക്കെ കർഷകരും കൃഷിക്കാരുമാണ്‌ കൂടുതൽ ഉള്ളത്‌. ഇടതുപക്ഷം അത്തരം ജനങ്ങളുടെ താൽപര്യം സംരക്ഷിക്കുന്ന പ്രസ്ഥാനമാണ്‌. എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപള്ളി നടേശനെ മുഖ്യമന്ത്രി രഹസ്യമായി പോയി കണ്ടതല്ല. പരസ്യമായി പ്രഖ്യാപിച്ചിട്ടാണ്‌ പോയത്‌. കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ നിർമ്മിക്കുന്ന പിൽഗ്രിം ഫെസിലിറ്റേഷന്‍ സെന്‍ററിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ്‌ മുഖ്യമന്ത്രി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തിയത്‌.

പെരിയ ഇരട്ടകൊലപാതകത്തിൽ സിബിഐ അന്വേഷണം വേണമെന്നത്‌ കോൺഗ്രസിന്റെയും ബിജെപിയുടേയും രാഷ്‌ട്രീയ ആവശ്യമാണ്‌. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ എന്തെങ്കിലും പോരായ്‌മ ഉണ്ടെങ്കിൽ അത്‌ ചൂണ്ടികാണിക്കാം. അന്വേഷണ സംഘത്തിന്റെ ശ്രദ്ധയിൽപെടാത്ത കാര്യമുണ്ടെങ്കിൽ ശ്രദ്ധയിൽപെടുത്താം. എല്ലാ കേസും തുടക്കം മുതൽ സിബിഐക്ക്‌ കൊടുക്കണമെന്ന സമീപനം എൽഡിഎഫിനില്ല. സിബിഐയെക്കാൾ കഴിവുതെളിയിച്ച ഉദ്യോഗസ്ഥർ കേരളാ പൊലീസിലുണ്ടെന്നും കോടിയേരി  പറഞ്ഞു.
 



from Kerala || Deshabhimani ​Online ​News https://ift.tt/2BQttGz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages