ഇടുക്കിയിൽ ഭൂരഹിതരായ 217 കുടുംബങ്ങൾ ഇന്നുമുതൽ ഫ്ലാറ്റിലേക്ക്‌; ദ്രുതഗതിയിൽ പദ്ധതി പൂർത്തിയാക്കി എൽഡിഎഫ്‌ സർക്കാർ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 25, 2019

ഇടുക്കിയിൽ ഭൂരഹിതരായ 217 കുടുംബങ്ങൾ ഇന്നുമുതൽ ഫ്ലാറ്റിലേക്ക്‌; ദ്രുതഗതിയിൽ പദ്ധതി പൂർത്തിയാക്കി എൽഡിഎഫ്‌ സർക്കാർ

അടിമാലി > തിങ്കളാഴ‌്ച മുതൽ ഇവർ നല്ലദിനങ്ങൾ സ്വപ‌്നം കണ്ടുറങ്ങും. സർക്കാർ നൽകുന്ന മനോഹരമായ ബഹുനില മന്ദിരത്തിന്റെ മുറിക്കുള്ളിൽ കുടുംബങ്ങൾ സുരക്ഷിതരാവുകയാണ്. തൊഴിൽ വകുപ്പിന്റെ കീഴിലുള്ള ഭവനം ഫൗണ്ടേഷൻ അടിമാലി പഞ്ചായത്തിൽ നിർമിച്ച ഫ്ലാറ്റ‌് സമുച്ചയത്തിലേക്ക്‌ 165 ഭൂരഹിത ഭവന രഹിതരായ  കുടുംബങ്ങൾ തിങ്കളാഴ‌്ച അതിഥിയായും ഉടമകളായും എത്തും. വർഷങ്ങളായി സ്വന്തമായൊരു വീട് ഇല്ലാതെ പുറമ്പോക്കിലും വാടകവീടുകളിലും ബന്ധുവീടുകളിലും അന്തിയുറങ്ങിയിരുന്നവർ ഉടമകളായി മാറുന്നു എന്നതാണ് പ്രത്യേകത.

അടിമാലിയിൽ പൂർത്തിയായ ഫ്ലാറ്റ്‌

ആറു നിലകൾ, 217 കുടുംബങ്ങൾക്ക് താമസിക്കാം

അടിമാലി മച്ചിപ്ലാവിൽ ഇരുന്നൂറേക്കർ മെഴുകുംചാൽ പാതയോരത്താണ് ആറു നിലകളുള്ള കെട്ടിടം നിർമിച്ചിട്ടുള്ളത‌്. കെട്ടിടത്തിൽ 217 ഫ്ലാറ്റുകളാണുള്ളത്. ആദ്യഘട്ടം 165 കുടുംബങ്ങളെ താമസിപ്പിക്കും. നാൽപതു കുടുംബങ്ങൾക്ക് പിന്നീടും അനുമതി നൽകും. ജനനി പദ്ധതി പ്രകാരം ഭവനം ഫൗണ്ടേഷൻ കേരളയാണ് 26 കോടി ചെലവിൽ നിർമാണം പൂർത്തീകരിച്ചത്. കിടപ്പുമുറി, അടുക്കള, ഹാൾ ഉൾപ്പെടെ 400 ചതുരശ്ര അടി വിസ്തീർണം ഓരോ ഫ്ലാറ്റിനുമുണ്ട‌്. ഒന്നര ഏക്കർ സ്ഥലത്താണ് ഭവനം ഫൗണ്ടേഷന്റെ ഏറ്റവും വലിയ പദ്ധതി പൂർത്തിയായത്.

മാലിന്യ സംസ‌്കരണത്തിനായി 12 ലക്ഷം രൂപയുടെ എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റ്, ഫ്ലാറ്റിലേക്ക് 10.50 ലക്ഷം ചെലവിൽ റോഡ‌് എന്നിവ പഞ്ചായത്ത് നിർമിച്ചു. ആരോഗ്യ ഉപകേന്ദ്രം, അങ്കണവാടി, ലൈബ്രറി, തൊഴിൽ പരിശീലന കേന്ദ്രം, കളിസ്ഥലം എന്നിവയും  സമുച്ചയത്തോട‌് അനുബന്ധിച്ചുണ്ട്.

സ്വയം തൊഴിൽ പദ്ധതിയുടെ ഭാഗമായി ആദ്യം തയ്യൽ കേന്ദ്രങ്ങൾ ആരംഭിക്കും. എൽഡിഎഫ് സർക്കാർ ദ്രുതഗതിയിലാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തിയത്. അടിമാലി പഞ്ചായത്തിൽ 473 ഭൂരഹിത ഭവന രഹിതരാണുള്ളത്.

തിങ്കളാഴ‌്ച വൈകിട്ട് അഞ്ചിന് പഞ്ചായത്ത് മൈതാനിയിൽ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള വേദിയിൽ മന്ത്രി ടി പി രാമകൃഷ്ണൻ പരിപാടി ഉദ്ഘാടനംചെയ്യും. മന്ത്രി എ സി മൊയ‌്തീൻ ഗുണഭോക്താക്കൾക്ക് താക്കോൽ കൈമാറും. എസ് രാജേന്ദ്രൻ എംഎൽഎ അധ്യക്ഷനാകും. ജോയ‌്സ് ജോർജ് എംപി, നവകേരള മിഷൻ സംസ്ഥാന കോ ഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പ് എന്നിവർ മുഖ്യാതിഥികളാകും.

 



from Kerala || Deshabhimani ​Online ​News https://ift.tt/2C1CooL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages