കെ ആര്‍ മീരയെ തെറിവിളിക്കാൻ ഫേസ്‌ബുക്കിൽ അണികളോട്‌ ആഹ്വാനം ചെയ്‌ത വി ടി ബല്‍റാമിനെതിരെ പരാതി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 25, 2019

കെ ആര്‍ മീരയെ തെറിവിളിക്കാൻ ഫേസ്‌ബുക്കിൽ അണികളോട്‌ ആഹ്വാനം ചെയ്‌ത വി ടി ബല്‍റാമിനെതിരെ പരാതി

കോഴിക്കോട്> എഴുത്തുകാരി കെ ആര്‍ മീരയെ തെറിവിളിക്കാൻ ഫേസ്‌ബുക്കിൽ അണികളോട്‌ ആഹ്വാനം ചെയ്‌ത്‌ ഫേസ്‌ബുക്കിൽ കമന്റിട്ട വി ടി ബല്‍റാം എംഎല്‍എക്കെതിരെ പരാതി. സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ചൂഷണങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഫിലിം ജെന്‍ഡര്‍ ആന്റ് കള്‍ച്ചറല്‍ സ്റ്റഡീസ് എന്ന കൂട്ടായ്‌മയാണ് എംഎല്‍എക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.

കെ ആര്‍ മീരയെ ഫേസ്ബുക്ക് കമന്റിലൂടെ അധിക്ഷേപിക്കാന്‍ ശ്രമിക്കുകയും അതിനായി അണികളോട് പരസ്യമായി ആഹ്വാനം ചെയ്യുകയും ചെയ്‌ത വി ടി ബല്‍റാമിനെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നാണ് കൂട്ടായ്‌മയുടെ ആവശ്യം. എഴുത്തുകാരെ സാംസ്‌ക്കാരിക ക്രിമിനലുകളെന്ന് വിളിച്ച്‌ അധിക്ഷേപിച്ച വി ടി ബൽറാം എംഎല്‍എക്കെതിരെ കെആര്‍ മീര ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചിരുന്നു. ഈ ഫെയ്‌സ്ബുക്ക് പോസ്റ്റിന് മറുപടിയായി വി ടി ബല്‍റാം എംഎല്‍എ പോസ്റ്റ് ചെയ്‌ത കമന്റാണ് പിന്നീട് വിവാദമായത്.



 



from Kerala || Deshabhimani ​Online ​News https://ift.tt/2GEYQYs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages