ഫേസ‌്ബുക്ക‌് പോസ്റ്റുകളുടെ ഉത്തരവാദിത്വം കെപിസിസി ഏറ്റെടുക്കില്ല; മാർഗ നിർദ്ദേശങ്ങളിറക്കി മുല്ലപ്പിള്ളി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 25, 2019

ഫേസ‌്ബുക്ക‌് പോസ്റ്റുകളുടെ ഉത്തരവാദിത്വം കെപിസിസി ഏറ്റെടുക്കില്ല; മാർഗ നിർദ്ദേശങ്ങളിറക്കി മുല്ലപ്പിള്ളി

കൊച്ചി> ഫേസ്ബുക്കില്‍ വി ടി ബല്‍റാം എംഎല്‍എയും എഴുത്തുകാരി കെ ആര്‍ മീരയും തമ്മിലുണ്ടായ പ്രശ്നങ്ങൾക്ക‌് പിന്നാലെ സൈബർ പോരാളികൾക്ക‌് മാർഗ നിർദ്ദേങ്ങളുമായി കെപിസിസി. സോഷ്യല്‍മീഡിയ കൈകാര്യം ചെയ്യുന്ന വ്യക്തികൾ പ്രസിദ്ധീകരിക്കുന്ന പോസ്റ്റുകള്‍ക്ക‌് കൃത്യമായ മാർഗ നിർദ്ദേങ്ങൾ പാലിച്ചില്ലെങ്കിൽ അത്തരം പോസ്റ്റുകളുടെ ഉത്തരവാദിത്വം കെപിസിസി ഏറ്റെടുക്കില്ലെന്നാണ‌് മുല്ലപ്പിള്ളി അറിയിച്ചത‌്. ഇതുമായി ബദ്ധപ്പെട്ട പ്രസിഡന്റിന്റെ സർക്കുലർ പുറത്തിറങ്ങി.

ലൈംഗിക അഭിരുചിയെ അപമാനിക്കൽ,  അനഭിലാഷണീയ സന്ദേശം അടങ്ങിയ പോസ്റ്റുകൾ, വിഭാഗീയത പ്രവർത്തനങ്ങൾ,  ഭീഷണിപ്പെടുത്തുകയോ അപകീർത്തിപ്പെടുത്തുകയോ ഭയപെടുത്തുകയോ ചെയ്യൽ, സ്വകാര്യ അക്കൗണ്ടുകളിലൂടെ പാര്‍ട്ടി നേതൃത്വത്തെയും നേതാക്കന്മാരെയും അധിക്ഷേപിക്കുന്ന പ്രവര്‍ത്തനം ഇവയൊന്നും അനുവദിക്കില്ലെന്ന‌് കെപിസിസിയുടെ നിര്‍ദ്ദേശം വ്യക്തമാക്കുന്നു.

പാര്‍ട്ടിയ്ക്ക് ദുഷ്‌പേരുണ്ടാക്കുന്ന പ്രവര്‍ത്തികളില്‍ നിന്ന് സോഷ്യല്‍മീഡിയയില്‍ സജീവമായ പ്രവര്‍ത്തകര്‍ വിട്ടുനില്‍ക്കണമെന്ന് പറയുന്ന മുല്ലപ്പിള്ളി പാര്‍ട്ടിയ്ക്ക് അംഗീകരിക്കാന്‍ കഴിയാത്ത പൊതു പ്രവണതകള്‍ ഏതാണെന്നും അത്തരം പ്രശ്നങ്ങൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2SrLVuF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages