കൊച്ചി > വീഗാലാൻഡിൽ വീണു പരിക്കേറ്റ തൃശൂർ സ്വദേശി വിജേഷ് വിജയന്റെ കുടുംബത്തിന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ അഞ്ച് ലക്ഷം രൂപ നൽകും. തുകയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് മാർച്ച് ഒന്നിന് ഹാജരാക്കണമെന്ന് ഫൗണ്ടേഷന് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ നിർദേശം നൽകി. വിജേഷിന്റെ അമ്മക്കാണ് തുക നൽകുക. വീഗാലാൻഡ് കമ്പനി 2009 ൽ ഇല്ലാതായെന്നും അതിനാൽ ഉത്തരവാദിത്തം ഇല്ലാ എന്ന വാദം കമ്പനി ഇന്ന് പിൻവലിച്ചു. ഇക്കാര്യത്തിൽ സത്യവാങ്ങ്മൂമൂലം നൽകാൻ വണ്ടർലായുടെ എംഡിയോട് കോടതി നിർദേശിച്ചു. ആരൊക്കെയാണ് കമ്പനി എംഡിമാർ, ഷെയർ ഹോൾഡർമാർ എന്നീ വിവരങ്ങളാണ് സത്യവാങ്ങ്മൂലത്തിൽ വേണ്ടത്. വിജേഷിന് വേണ്ടി അഡ്വ. സജു എസ് നായർ ഹാജരായി.
2002 ഡിസംബറിൽ വീഗാലാൻഡിൽ എത്തിയ വിജേഷ് വിജയന് ബക്കറ്റ് ഷവർ ഏരിയയിൽ വെച്ച് പരിക്കേറ്റിരുന്നു. വീൽ ചെയറിലായ തനിക്ക് 17.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടാണ് വിജേഷ് ഹൈക്കോടതിയെ സമീപിച്ചത്. .
from Kerala || Deshabhimani Online News https://ift.tt/2XmPmGD
via IFTTT
No comments:
Post a Comment