കാസർകോട‌് > പാർലമെന്റിലും നിയമസഭകളിലും സ‌്ത്രീകൾക്ക‌് 33 ശതമാനം സംവരണം അനുവദിക്കുന്ന ബിൽ അട്ടിമറിച്ചത‌് ബിജെപി സർക്കാരാണെന്ന‌് സിപിഐ നേതാവ‌് അഡ്വ. പി വസന്തം അഭിപ്രായപ്പെട്ടു. അധികാരത്തിലെത്തിയാൽ 100 ദിവസത്തിനകം ബിൽ പാസ്സാക്കുമെന്നായിരുന്നു ബിജെപിയുടെ തെരഞ്ഞെടുപ്പ‌് വാഗ‌്ദാനം. 21 വർഷമായി വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട‌് പാർലമെന്റിൽ ചർച്ച നടക്കുന്നുണ്ട‌്. കോൺഗ്രസ്സും ബിജെപിയും ബില്ലിനെ അവഗണിക്കുകയായിരുന്നു. എന്നാൽ എപ്പോഴും സ‌്ത്രീപക്ഷ നിലപാടെടുക്കുന്നത‌് ഇടതുപക്ഷം മാത്രമാണ‌്. 2008ൽ എൽഡിഎഫ‌് സർക്കാരാണ‌് കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിൽ 50 ശതമാനം വനിതാ സംവരണം ഏർപ്പെടുത്തുന്ന ബിൽ പാസ്സാക്കിയത‌്. എൽഡിഎഫ‌് വടക്കൻ മേഖലാ കേരള സംരക്ഷണ യാത്രാ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിക്കുകയായിരുന്നു വസന്തം.
ശബരിമലയുമായി ബന്ധപ്പെട്ട കോടതി വിധി വന്നതോ ടെ ചാതുർവർണ്യത്തിന്റെ ഉച്ഛിഷ്ടങ്ങൾ ഇന്നും കേരളത്തിലുണ്ടെന്ന‌് വ്യക്തമായി. വിശ്വാസികളെ ക്ഷേത്രത്തിൽ പോകാൻ അനുവദിക്കാത്തതാണോ വിശ്വാസമെന്ന‌് ബിജെപിയും കോൺഗ്രസും വ്യക്തമാക്കണമെന്നും വസന്തം ആവശ്യപ്പെട്ടു.
from Kerala || Deshabhimani Online News http://bit.ly/2SG3f3L
via IFTTT
No comments:
Post a Comment