മോഡി ഫെഡറൽ സംവിധാനം തകർത്തു: പി കെ രാജൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 17, 2019

മോഡി ഫെഡറൽ സംവിധാനം തകർത്തു: പി കെ രാജൻ

തിരുവനന്തപുരം > രാജ്യത്തിന്റെ ഫെഡറൽ സംവിധാനങ്ങളെ തകർത്തും ഇന്ത്യൻ ഭരണഘടനയെ ചോദ്യം ചെയ്തും ഭരണഘടനാ സ്ഥാപനങ്ങളെ തകർത്തും മുന്നേറുന്ന ഭരണാധികാരിയായി നരേന്ദ്ര മോഡി മാറിയെന്ന് എൻസിപി സംസ്ഥാന സെക്രട്ടറി പി കെ രാജൻ.  തെക്കൻ മേഖല കേരള സംരക്ഷണ യാത്രയുടെ സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനമനസ്സുകളിൽ വർഗീയത നിറച്ച‌്, കൊലയും കൊള്ളിവയ‌്പ്പും നടത്തിയാണ് ഉത്തരേന്ത്യയിൽ ബിജെപി പിടിമുറുക്കിയത്. മതേതരത്വത്തിന് എക്കാലവും മാതൃകയായ കേരളത്തിലും അതേ തന്ത്രങ്ങൾ സംഘപരിവാർ പ്രയോഗിച്ചെങ്കിലും സർക്കാരിന്റെ ധീരമായ നിലപാടുമൂലം വിലപ്പോയില്ല.

സർക്കാരിന‌് പിന്തുണയുമായി പ്രബുദ്ധ കേരളജനത നിലകൊണ്ട് അതിനെ നേരിടുകയാണ് ചെയ്തത്. സുപ്രീംകോടതി വിധിയെ മറയാക്കിയും ശബരിമലയെ മുൻനിർത്തിയും വിശ്വാസികളുടെ വോട്ട് നേടിയെടുക്കാൻ കഴിയുമെന്ന അബദ്ധവിശ്വാസമാണ് കേരളത്തെ കലാപഭൂമിയാക്കാൻ അവർ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2DNARm1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages