കാസർകോട‌് > കേരളത്തിലെ മതേതര ജനതയ‌്ക്ക‌് മുന്നിൽ ബിജെപി അജൻഡ വിലപ്പോവില്ലെന്ന‌് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദൻ പറഞ്ഞു. വിശ്വാസികളെല്ലാം തങ്ങൾക്കൊപ്പമെന്നാണ‌് ബിജെപിയുടെ അവകാശവാദം. എന്നാൽ കേരളത്തിലെ ഭൂരിപക്ഷം വിശ്വാസികളും ഇടതുപക്ഷത്തിനൊപ്പമാണ‌്. എൽഡിഎഫ‌് വടക്കൻ മേഖലാ കേരള സംരക്ഷണ യാത്രയുടെ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടാം യുപിഎ സർക്കാരിന്റെ അഴിമതിയാണ‌് ബിജെപിക്ക‌് അധികാരത്തിലേക്ക‌് വഴിയൊരുക്കിയത‌്. കോൺഗ്രസിന്റെയും ബിജെപിയുടെയും സാമ്പത്തിക നയങ്ങൾ ഒന്നാണ‌്. ഈ നയങ്ങളെ എതിർത്തേ എൽഡിഎഫിന‌് മുന്നോട്ടുപോകാനാവൂ. ഇടതുപക്ഷത്തിന‌് കോൺഗ്രസുമായി രാഷ്ട്രീയ ഐക്യ മുന്നണിയുണ്ടാക്കാനാവില്ല. എന്നാൽ രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യ സംവിധാനവും നിലനിൽക്കണമെങ്കിൽ ബിജെപിയെ അധികാരത്തിൽനിന്ന‌് പുറത്താക്കിയേ പറ്റൂ. ബിജെപി വിരുദ്ധ വോട്ടുകൾ ചിതറിപ്പോകാതിരിക്കാൻ ജാഗ്രത വേണമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
from Kerala || Deshabhimani Online News http://bit.ly/2SKMaWr
via IFTTT
No comments:
Post a Comment