കൊല്ലപ്പെട്ടത‌് ഭിക്ഷാടനത്തിന് വാങ്ങിയ പെൺകുട്ടി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 17, 2019

കൊല്ലപ്പെട്ടത‌് ഭിക്ഷാടനത്തിന് വാങ്ങിയ പെൺകുട്ടി

പാലക്കാട‌് > ഒലവക്കോട‌് റെയിൽവേ സ്റ്റേഷൻ പരിസരത്ത‌്, കൊലപ്പെടുത്തി ബാഗിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നാലു വയസ്സുകാരിയെ ഭിക്ഷാടനത്തിനു വാങ്ങിയതെന്ന‌് വെളിപ്പെടുത്തൽ. കേസിൽ  അറസ്റ്റിലായ തമിഴ‌്നാട‌് തിരുവള്ളവർ പടിയനല്ലൂർ സ്വദേശി സുരേഷ‌്, തഞ്ചാവൂർ പട്ടുക്കോട്ടൈ മല്ലിപ്പട്ടണം സ്വദേശി ഫെമിന പിച്ചൈക്കനി എന്നിവരാണ‌് അന്വേഷണ സംഘത്തിന‌് മൊഴി നൽകിയത‌്.
തിരുച്ചിറപ്പള്ളിക്കടുത്ത‌് കുളിത്തലൈയിൽനിന്നാണ‌്  കുട്ടിയെ കൊണ്ടുവന്നതെന്ന‌് പറയുന്നു. എന്നാൽ, പ്രദേശത്തെ പൊലീസ‌് സ്റ്റേഷനുകളിൽ പെൺകുട്ടിയെ കാണാതായതു സംബന്ധിച്ച‌് പരാതികൾ ഇല്ല.

കേസിൽ തഞ്ചാവൂർ സ്വദേശിയായ പുരുഷനും രണ്ടു സ്ത്രീകളും ഉൾപ്പെടെ മൂന്നുപേർ പിടിയിലാകാനുണ്ട‌്. പിടിയിലാകാനുള്ള തഞ്ചാവൂർ സ്വദേശിയാണ‌് കുട്ടിയെ കുളിത്തലൈയിൽനിന്നും കടത്തിക്കൊണ്ടുവന്നതെന്നാണ‌് പിടിയിലായവര്‍  പൊലീസിനു  നൽകിയ വിവരം. ഇയാൾ അറസ്റ്റിലായാലേ, കുഞ്ഞിനെ തിരിച്ചറിയാനാകു.  കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിൽ സുരേഷിനൊപ്പം ഇയാളും പങ്കാളിയാണ‌്. മറ്റു സ്ത്രീകൾ ഭിക്ഷാടനവുമായി ബന്ധപ്പെട്ട‌് കുട്ടിയെ ഉപയോഗിച്ചതിലും മൃതദേഹം ബാഗിലാക്കി ഉപേക്ഷിച്ചതിലും കൂട്ടുപ്രതികളാണ‌്. കൊല്ലപ്പെട്ട പെൺകുട്ടി പിടിയിലായ പ്രതികളുടെ ആരുടെയും കുട്ടിയല്ലെന്നാണ‌് ചോദ്യം ചെയ‌്തതിൽനിന്നു ലഭിച്ച വിവരം. സുരേഷും ഫെമിന പിച്ചൈക്കനിയും വർഷങ്ങളായി ഒരുമിച്ചു താമസിക്കുന്നവരാണ‌്.

തമിഴ‌്നാട്ടിലെ ഏഴോളം പ്രധാന റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച  കൂട്ടുപ്രതികൾക്കായി അന്വേഷണം നടക്കുന്നു.  ട്രെയിനുകൾ കേന്ദ്രീകരിച്ചാണ‌് ഭിക്ഷാടനം നടത്തുന്നതെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണിത‌്.   സമാനകേസുകളിലും ഇവർ പ്രതികളായതിനാൽ   പ്രവർത്തനകേന്ദ്രം മാറുന്നതും അന്വേഷണസംഘത്തെ കുഴയ്ക്കുന്നു.

ജനുവരി 15നാണ‌് റെയിൽവേ സ്റ്റേഷൻപരിസരത്ത‌് ബാഗില്‍  ഉപേക്ഷിക്കപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത‌്. ജനുവരി ആദ്യമാണ‌് കുളിത്തലൈയിൽനിന്ന‌് പെൺകുട്ടിയെ കൊണ്ടുവന്നത‌്. ഒരാഴ‌്ചയോളം ഒലവക്കോട‌് റെയിൽവേ സ്റ്റേഷൻ പരിസരത്ത‌് കുട്ടിയെക്കൊണ്ട‌് ഭിക്ഷാടനം നടത്തി. 12-ന‌് രാത്രി ഉറങ്ങുകയായിരുന്ന കുഞ്ഞിനെ സുരേഷും സുഹൃത്തും എഫ‌്സിഐ ഗോഡൗണിലേക്കുള്ള റെയിൽവേ ട്രാക്കിലിട്ട‌് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു. കുട്ടി നിലവിളിച്ചപ്പോൾ വായ പൊത്തിപ്പിടിച്ചതിനെ തുടർന്നാണ‌് ശ്വാസം മുട്ടി മരിച്ചത‌്. മരണം ഉറപ്പാക്കാൻ കുട്ടിയുടെ പാന്റ‌്സുകൊണ്ട‌് കഴുത്തിൽ മുറുക്കി. തുടർന്ന‌്, മൃതദേഹം ബാഗിലാക്കി അരിച്ചാക്കിൽ പൊതിഞ്ഞ‌്  ട്രാക്കിനരികിൽ ഉപേക്ഷിച്ചു.



from Kerala || Deshabhimani ​Online ​News http://bit.ly/2DLysZ7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages