രാമക്ഷേത്ര നിർമാണം കോൺഗ്രസ‌് നിലപാടെന്ന‌് വ്യക്തമായി: കാനം രാജേന്ദ്രൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 27, 2019

രാമക്ഷേത്ര നിർമാണം കോൺഗ്രസ‌് നിലപാടെന്ന‌് വ്യക്തമായി: കാനം രാജേന്ദ്രൻ


മലപ്പുറം
കോൺഗ്രസ‌് നേതൃത്വത്തിലുള്ള സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നാൽ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെന്ന എഐസിസി  ജനറൽ സെക്രട്ടറി ഹരീഷ് റാവത്തിന്റെ പ്രസ്താവന കോൺഗ്രസിന്റെ ഔദ്യോഗിക നിലപാടാണെന്ന് വ്യക്തമായെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. കോൺഗ്രസ് നേതൃത്വം ഇത്  നിഷേധിക്കുകയോ തള്ളിപ്പറയുകയോ ചെയ്തിട്ടില്ല. ഇതു തന്റെ വ്യക്തിപരമായ നിലപാടല്ലെന്നും പാർടിയുടെ അഭിപ്രായമാണെന്നുമാണ്  മാധ്യമങ്ങൾ ചോദിച്ചപ്പോൾ റാവത്ത്  ആവർത്തിച്ചത‌്. എൽഡിഎഫ‌് വടക്കൻ മേഖലാ കേരള സംരക്ഷണ യാത്രയുടെ ക്യാപ‌്റ്റനായ കാനം മലപ്പുറത്ത‌് വാർത്താ സമ്മേളനത്തിൽ  സംസാരിക്കുകയായിരുന്നു.

രമേശ് ചെന്നിത്തല പറയുന്നത് റാവത്തിന്റേത‌് വ്യക്തിപരമായ നിലപാടാണെന്നാണ്. ശബരിമലവിധി സ്വാഗതംചെയ‌്ത രാഹുൽഗാന്ധിയുടെ അഭിപ്രായവും വ്യക്തിപരം എന്ന് പറഞ്ഞയാളാണ് ചെന്നിത്തല. അഭിപ്രായം വ്യക്തിപരമല്ല എന്ന് റാവത്ത‌് ആവർത്തിച്ചിട്ടും മുസ്ലിംലീഗ് പ്രതികരിക്കുന്നില്ല.  ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഇക്കാര്യത്തിൽ മൗനംവെടിയണം. അയോധ്യയിൽ രാമക്ഷേത്രം പണിയണമെന്ന് പറഞ്ഞ പാർടിയുടെ നേതാക്കളെയാണ് കഴിഞ്ഞ ദിവസം ലീഗ് ജില്ലാ സമ്മേളനത്തിൽ വിളിച്ചുവരുത്തി പൊന്നാടയണിച്ചത്.  

തിരുവനന്തപുരമടക്കം അഞ്ച് വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിച്ച കേന്ദ്ര നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണം. പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കുന്നതിന് എതിരെ ജനുവരി എട്ട്, ഒൻപത് തീയതികളിൽ നടന്ന പണിമുടക്കിലടക്കം  ഉയർന്ന ജനവികാരം അവഗണിച്ചാണ് ഈ നടപടി. എയർപോർട്ട‌് അതോറിറ്റി ഓഫ‌് ഇന്ത്യയുടെ കണക്കുപ്രകാരം ഏറ്റവുമധികം വരുമാനമുള്ള വിമാനത്താവളങ്ങളിൽ ഒന്നാണ‌് തിരുവനന്തപുരം. ജനകീയ സഹകരണത്തോടെ രണ്ട‌് വിമാനത്താവളങ്ങൾ നടത്തുന്ന കേരളത്തെ അവഗണിച്ചാണ് ഈ മേഖലയിൽ  പരിചയമില്ലാത്ത അദാനിയുടെ കമ്പനിയെ തെരഞ്ഞെടുത്തത‌്. സ്വകാര്യ മേഖലയ‌്ക്ക് സർക്കാർ സമ്പത്ത് കൈമാറുന്നതിനെതിരെ വലിയ പ്രതിഷേധമാണ‌്  ഉയരുന്നത‌്. കോർപറേറ്റ‌് താൽപ്പര്യങ്ങൾമാത്രം സംരക്ഷിക്കുന്ന ഭരണമാണ‌് കേന്ദ്രത്തിലേത‌്. പ്രളയ ദുരിതാശ്വാസത്തിനായി കേരളം പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടങ്കിലും കേന്ദ്രം അനുവദിച്ചില്ല.  

സമുദായങ്ങളുടെ പ്രശ‌്നമല്ല, ജനങ്ങളുടെ പ്രശ‌്നമാണ‌് പ്രധാനം. സമുദായ നേതൃത്വം പറയുന്നതുപോലയല്ല അംഗങ്ങൾ വോട്ടുചെയ്യുന്നത‌്. എൻഎസ‌്എസിൽ എല്ലാ പാർടിക്കാരുമുണ്ട‌്.  അവർക്ക‌്  അവരുടേതായ നിലപാടെടുക്കാൻ അവകാശമുണ്ട‌്.  വിയോജിപ്പുണ്ടെങ്കിൽ അതുപറയാൻ ഞങ്ങൾക്കും അവകാശമുണ്ട‌്.

വെള്ളാപ്പള്ളി നടേശനെ അദ്ദേഹത്തിന്റെ വീട്ടിൽ മുഖ്യമന്ത്രിയും മന്ത്രിമാരും കണ്ടതിൽ തെറ്റില്ല. മറ്റൊരു പരിപാടിക്ക‌് അവിടെ പോയപ്പോൾ കയറിയതാണ‌്. അങ്ങോട്ടുപോകരുതെന്ന‌് ആരും പറഞ്ഞിട്ടില്ല. കാസർകോട‌് സംഭവത്തിൽ  കേരള പൊലീസ‌് അന്വേഷണം കണിശവും നീതിപൂർവവുമാണ‌്.

സിബിഐ കൂട്ടിലടച്ച തത്തയാണന്നല്ലേ സുപ്രീംകോടതി പറഞ്ഞത‌്. അവിടെ ഡയറക്ടറെ നിയമിച്ചത‌് എങ്ങനെയെന്ന‌് നാം കണ്ടില്ലേ. എല്ലാത്തിനും സിബിഐ അന്വേഷണം ആവശ്യപ്പെടുന്നവർ ഇത‌് ഓർക്കണം. കാസർകോട്ട‌് സമാധാനം പുനഃസ്ഥാപിക്കാൻ സർവകക്ഷി യോഗം ചേർന്നു.  ഉത്തരവാദിത്തത്തോടെയാണ‌് എൽഡിഎഫും സിപിഐ എമ്മും ഇക്കാര്യത്തിൽ ഇടപെടുന്നത‌്.  പ്രളയ മേഖലകളെ  ജപ‌്തി നടപടികളിൽനിന്ന‌് ഒഴിവാക്കണമെന്ന‌് ബാങ്കുകളുടെ യോഗത്തിൽ  സർക്കാർ അഭ്യർഥിച്ചിരുന്നു. വീണ്ടും ഈ വിഷയത്തിൽ ഇടപെടും. സഹകരണ മേഖല ഈ സ്ഥലങ്ങളിൽ  ജപ‌്തി നടപടി ഒഴിവാക്കിയിട്ടുണ്ടെന്നും കാനം പറഞ്ഞു.  സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എം വി ഗോവിന്ദൻ, സി കെ നാണു എംഎൽഎ  ‌എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.



from Kerala || Deshabhimani ​Online ​News https://ift.tt/2U5wauF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages