കേരള സംരക്ഷണ യാത്ര : വടക്കൻ മേഖലാ യാത്രയ‌്ക്ക‌് ആവേശത്തുടക്കം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 17, 2019

കേരള സംരക്ഷണ യാത്ര : വടക്കൻ മേഖലാ യാത്രയ‌്ക്ക‌് ആവേശത്തുടക്കം

കാസർകോട‌്
കാനം രാജേന്ദ്രൻ നയിക്കുന്ന എൽഡിഎഫ‌് കേരള സംരക്ഷണ യാത്രയുടെ വടക്കൻ മേഖലാ പര്യടനത്തിന‌്  പ്രൗഢോജ്വല തുടക്കം.  സപ‌്തഭാഷകളും സം‌സ‌്കാരവും  ഇഴചേർന്ന തുളുനാടൻ മണ്ണിൽ  മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ പ്രസക്തി ബോധ്യപ്പെടുത്തി സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മഞ്ചേശ്വരം ഉപ്പളയിൽ  യാത്ര ഉദ‌്ഘാടനം ചെയ‌്തു. കേരളത്തെ കലാപ ഭൂമിയാക്കാൻ  അനുവദിക്കില്ലെന്ന സന്ദേശം ജനങ്ങളിലേക്ക‌് പകർന്ന‌്  ആദ്യദിന പര്യടനം കാസർകോട‌് സമാപിച്ചു.  ജാതിയുടെയും മതത്തിന്റെയും അതിരിട്ട‌് ജനങ്ങളെ ഭിന്നിച്ച‌് അധികാരത്തിലേറിയവരെ തൂത്തെറിയാനുള്ള ആഹ്വാനമാണ‌് എങ്ങും മുഴങ്ങിയത‌്.  

കശ‌്മീരിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട വയനാട്ടിലെ വസന്തകുമാർ ഉൾപ്പെടെ 40 ധീര ജവാന്മാർക്ക‌് ആദരാഞ്ജലിയർപ്പിച്ചാണ‌് ഉദ‌്ഘാടന പരിപാടി തുടങ്ങിയത‌്.  ചുവന്ന തലപ്പാവണിഞ്ഞ ജാഥംഗങ്ങൾ യെച്ചൂരിയുമായി കൈകോർത്ത‌്   ജാഥയ‌്ക്ക‌് തുടക്കം കുറിച്ചു.

യാത്രാ ക്യാപ‌്റ്റനായ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, എൽഡിഎഫ‌് കൺവീനർ എ വിജയരാഘൻ, ജാഥാംഗങ്ങളായ എം വി  ഗോവിന്ദൻ (സിപിഐ എം), അഡ്വ. പി വസന്തം (സിപിഐ), സി കെ ദാമോദരൻ (ജനതാദൾ എസ‌്), അഡ്വ. ബാബു കാർത്തികേയൻ (എൻസിപി), സി ആർ വത്സലൻ (കോൺഗ്രസ‌് എസ‌്), പ്രൊഫ. ഷാജി കടമല (കേരള കോൺഗ്രസ‌് സ‌്കറിയ), ഷേക‌് പി ഹാരിസ‌് (ലോക താന്ത്രിക‌് ജനതാദൾ), എ പി അബ്ദുൾ വഹാബ‌് (ഐഎൻഎൽ), അഡ്വ. എ ജെ ജോസഫ‌് (ജനാധിപത്യ കേരള കോൺഗ്രസ‌്), നജീബ‌് പാലക്കണ്ടി (കേരള കോൺഗ്രസ‌് ബി) എന്നിവർ സംസാരിച്ചു. എൽഡിഎഫ‌് സംസ്ഥാന നേതാക്കൾ സംബന്ധിച്ചു.  കാസർകോട‌് ടൗണിലും യാത്രയെ സ സ്വീകരിച്ചു.  ഞായറാഴ‌്ച രാവിലെ പത്തിന‌് ഉദുമ ചട്ടഞ്ചാലിലും  പകൽ മൂന്നിന‌്  കാഞ്ഞങ്ങാട‌് നോർത്ത‌് കോട്ടച്ചേരിയിലും വൈകിട്ട‌് നാലിന‌് തൃക്കരിപ്പൂർ കാലിക്കടവിലും അഞ്ചിന‌് പയ്യന്നൂരിലും  സ്വീകരണം നൽകും. 


തെക്കൻ മേഖലാ യാത്ര
സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ നയിക്കുന്ന തെക്കൻ മേഖലാ യാത്ര  തിരുവനന്തപുരം ജില്ലയിൽ പര്യടനം തുടരുകയാണ‌്. ആദിവാസികളും കർഷകരും കർഷകതൊഴിലാളികളുമടക്കം aആയിരങ്ങളാണ‌് യാത്രയെ വരവേരൽക്കാൻ സ്വീകരണ കേന്ദ്രങ്ങളിലെത്തിയത‌്. എല്ലാ കേന്ദ്രത്തിലും കശ്‌മീരിൽ വീരമൃത്യുവരിച്ച സൈനികർക്ക്‌ ആദരാഞ്ജലിയർപ്പിച്ചാണ്‌ പരിപാടി തുടങ്ങിയത്‌

ശനിയാഴ‌്ച രാവിലെ കാട്ടാക്കട മണ്ഡലത്തിലെ പേയാടുനിന്നാണ‌് യാത്ര പ്രയാണം ആരംഭിച്ചത‌്.  തുടർന്ന‌് അരുവിക്കര മണ്ഡലത്തിലെ ആര്യനാട‌് ജംഗ‌്ഷനിലും നെടുമങ്ങാട‌് മണ്ഡലത്തിലെ നെടുമങ്ങാട‌് ടൗണിലും നൽകിയ സ്വീകരണത്തിന‌് ശേഷം വെഞ്ഞാറമൂട‌് സമാപിച്ചു. ഞായറാഴ‌്ച കഴക്കുട്ടത്തുനിന്ന‌് ആരംഭിച്ച‌് ആറ്റിങ്ങൽ മണ്ഡലത്തിലെ കിളിമാനൂരിൽ സമാപിക്കും.

യാത്രാ അംഗങ്ങളായ കെ പ്രകാശ‌് ബാബു (സിപിഐ), പി സതീദേവി (സിപിഐഎം),   പി കെ രാജൻ (എൻസിപി), യു ബാബു  ഗോപിനാഥ‌് ( കോൺഗ്രസ‌് എസ‌് ), ഡീക്കൻ തോമസ‌് കയ്യത്ര( കേരള കോൺഗ്രസ‌്), ഡോ വർഗീസ‌് ജോർജ‌്( ലോക‌് താന്ത്രിക‌് ജനദാദൾ), കാസിം ഇരിക്കൂർ (ഐഎൻഎൽ), ആന്റണി രാജു( ജനാധിപത്യ കേരള കോൺഗ്രസ‌്), പി എം മാത്യൂ ( കേരള കോൺഗ്രസ‌്  ബി) എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.



from Kerala || Deshabhimani ​Online ​News http://bit.ly/2SE0vUD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages