വീരപുത്രന‌് കേരളത്തിന്റെ ബിഗ‌്സല്യൂട്ട‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 17, 2019

വീരപുത്രന‌് കേരളത്തിന്റെ ബിഗ‌്സല്യൂട്ട‌്

കൽപ്പറ്റ > രാജ്യം ഉറങ്ങിയപ്പോഴും നാടിന‌് വേണ്ടി ഉണർന്നിരുന്ന വീരപുത്രന‌് കേരളത്തിന്റെ ബിഗ‌്സല്യൂട്ട‌്. ജമ്മുകശ‌്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട വസന്തകുമാറിനെ നാട‌് വീരോചിതം യാത്രയാക്കി. പ്രത്യേക വിമാനത്തിൽ കരിപ്പൂരിലെത്തിച്ച മൃതദേഹം സംസ്ഥാന ബഹുമതികളോടെ മന്ത്രി ഇ പി ജയരാജന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. വിമാനത്താവളത്തിൽ  കേരള പൊലീസും സിആർപിഎഫ് ജവാൻമാരും ഗാർഡ് ഓഫ് ഓണർ നൽകി.

മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി മന്ത്രി ഇ പി ജയരാജനും സംസ്ഥാന സർക്കാരിനുവേണ്ടി എ കെ ശശീന്ദ്രനും റീത്ത് വച്ചു. ശനിയാഴ്ച രാവിലെ 8.55ന് മൃതദേഹവും വഹിച്ചുള്ള വ്യോമസേനാ വിമാനം കരിപ്പൂരിലെത്തുമെന്നായിരുന്നു നേരത്തെ ലഭിച്ച അറിയിപ്പ്. എന്നാൽ, ഡൽഹിയിൽനിന്നും മധുരവഴി പകൽ രണ്ടിനാണ് വിമാനം എത്തിയത്. മറ്റൊരു വിമാനത്തിൽ ജവാൻമാർ അനുഗമിച്ചു. മന്ത്രി കെ ടി ജലീൽ, കേന്ദ്ര സഹമന്ത്രി അൽഫോൺസ് കണ്ണന്താനം എന്നിവരും അന്ത്യോപചാരം അർപ്പിച്ചു.

തുടർന്ന‌് വിലാപയാത്രയായി ജന്മനാടായ ലക്കിടിയിലേക്ക‌്. വഴിയിലൊന്നും പൊതുദർശനം നിശ‌്ചയിച്ചിരുന്നില്ലെങ്കിലും അന്ത്യാഭിവാദ്യമർപ്പിക്കാൻ  നൂറുകണക്കിനാളുകളാണ‌് തടിച്ചുകൂടിയത‌്. മുദ്രാവാക്യം മുഴക്കിയും പുഷ‌്പവൃഷ്ടി നടത്തിയുമാണ‌് ജനങ്ങൾ ധീരജവാനെ യാത്രയാക്കിയത‌്.

വൈകിട്ട‌് ആറോടെ സൈനികവാഹനം ലക്കിടിയിലെത്തി. വീട്ടിൽ അരമണിക്കൂർ ബന്ധുക്കൾക്ക‌് വേണ്ടി ദർശനം. ഉടൻ കാണാമെന്ന് പറഞ്ഞ് യാത്ര തിരിച്ച ചേതനയറ്റ പ്രിയതമനെ കണ്ട‌് ഭാര്യ ഷീന പൊട്ടികരഞ്ഞു. വീട്ടിലെല്ലാരും എന്തിനാണ് കരയുന്നതെന്നറിയാതെ  അന്ധാളിച്ച, മകൻ അമർദീപിന്റെ കുഞ്ഞ‌ുകൈ മന്ത്രി രാമചന്ദ്രൻകടന്നപ്പള്ളി  ചേർത്ത‌് പിടിച്ചു. പൊട്ടിക്കരഞ്ഞ‌് അമ്മ ബോധരഹിതയായി വീഴുന്നത‌് കണ്ട‌് അനാമികയും വിതുമ്പി. ‘‘എന്റെ മോനെ അവസാനമായി ഒരു നോക്ക‌് കാണാനായില്ലല്ലോ...’’   അമ്മ ശാന്തയുടെ നെഞ്ചകം പിളർന്ന നിലവിളി തുടർന്നു.

സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവരാണ‌് ലക്കിടി ഗവ. എൽപി സ‌്കൂളിൽ വസന്തകുമാറിനെ അവസാനമായി കാണാനെത്തിയത‌്. പ്രിയപ്പെട്ട പോരാളിക്ക‌് നൽകാൻ കയ്യിൽ പനിനീർ പൂവുമായി സമീപത്തെ സ‌്കൂളുകളിൽ നിന്ന‌് കുട്ടികളുമെത്തി. ലക്കിടി സ‌്കൂളിലെ സഹപാഠികൾ ഉൾപ്പെടെ സുഹൃത്തുക്കളും നാട്ടുകാരുമെല്ലാം  അന്തിമോപചാരമർപ്പിക്കാനുണ്ടായിരുന്നു. പൊതുദർശനത്തിന‌് ശേഷം ഏഴരയോടെ മൃതദേഹം കുടുംബവീട‌് സ്ഥിതി ചെയ്യുന്ന തൃക്കേപ്പറ്റ വാഴക്കണ്ടി കോളനിയിലേക്ക‌് കൊണ്ടുപോയി.  പൂർണ സൈനിക ബഹുമതികളോടെ രാത്രി ഒമ്പതരയോടെ മൃതദേഹം സംസ‌്കരിച്ചു.



from Kerala || Deshabhimani ​Online ​News http://bit.ly/2DMqPS9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages