സ്ഥാനാർഥി നിർണയത്തിന‌് കേന്ദ്ര സർവേ; കുമ്മനം രാജശേഖരൻ വേണ്ടെന്ന‌് ആർഎസ‌്എസ‌്: സർവേ ബിജെപി തള്ളി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 13, 2019

സ്ഥാനാർഥി നിർണയത്തിന‌് കേന്ദ്ര സർവേ; കുമ്മനം രാജശേഖരൻ വേണ്ടെന്ന‌് ആർഎസ‌്എസ‌്: സർവേ ബിജെപി തള്ളി

തിരുവനന്തപുരം> ഉത്തർപ്രദേശ‌് മുഖ്യമന്ത്രി യോഗി ആദിത്യനാഥ‌് ഉൾപ്പെടെയുള്ളവരെ കേരളത്തിൽ പ്രചാരണത്തിന‌്  എത്തിക്കുന്നതിനിടയിലും ബിജെപിയിൽ ചേരിപ്പോരും  സീറ്റ‌് തർക്കവും രൂക്ഷമായി. ബിജെപി സ്ഥാനാർഥികളെ കണ്ടെത്താൻ ആർഎസ‌്എസ‌് കേന്ദ്രനേതൃത്വം നേരിട്ട‌് നടത്തിയ സർവേ ബിജെപി ഔദ്യോഗികപക്ഷവും വി മുരളീധരപക്ഷവും  തള്ളി.

കുമ്മനം രാജശേഖരൻ ഉൾപ്പെടെയുള്ളവരെ  സ്ഥാനാർഥികളാക്കരുതെന്നാണ‌് സർവേയിലെ കണ്ടെത്തൽ. ഇത‌് ബിജെപിയെ പ്രകോപിപ്പിച്ചു. സർവേ ചുമതല വഹിച്ച ആർഎസ‌്എസ‌് ദേശീയ സഹസംഘടനാ സെക്രട്ടറി  ബി എൽ സന്തോഷിനെതിരെയും പരാതി ഉയർന്നു. കുമ്മനത്തിനെതിരെ നിലപാടെടുത്ത ഇദ്ദേഹം കേരളത്തിലെ ബിജെപി സംഘടനാ കാര്യങ്ങളിൽ അനാവശ്യ ഇടപെടൽ നടത്തുന്നുവെന്നാണ‌് പരാതി.

ഗവർണർ സ്ഥാനം രാജിവയ‌്പിച്ച‌് കുമ്മനത്തെ തിരുവനന്തപുരത്ത‌് സ്ഥാനാർഥിയാക്കാൻ ആർഎസ‌്എസ‌് കരുക്കൾ നീക്കുകയായിരുന്നു.  ഇതിനെതിരെ നിലപാട‌് കടുപ്പിച്ചിരിക്കുകയാണ‌് ബിജെപി കേന്ദ്രനേതൃത്വം. എട്ടുസീറ്റ‌് ചോദിച്ച ബിഡിജെഎസിന‌് അഞ്ച‌് സീറ്റ‌് നൽകാമെന്ന‌് ബിജെപി നേതൃത്വം അറിയിച്ചിട്ടുണ്ട‌്. ബിജെപി നിർദേശിക്കുന്ന ബിഡിജെഎസ‌് നേതാക്കൾ മത്സരരംഗത്ത‌് വരണമെന്ന ഉപാധിയാണ‌് ഇതിന‌് മുന്നോട്ടുവച്ചത‌്. തുഷാർ വെള്ളാപ്പള്ളിയെ ലക്ഷ്യം വച്ചാണ‌് ഇത‌്.



from Kerala || Deshabhimani ​Online ​News http://bit.ly/2WZnckH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages