പനേലില്‍ കുടുംബത്തിന്റെ ദുരന്തം വിശ്വസിക്കാനാവാതെ അയൽവാസികള്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 13, 2019

പനേലില്‍ കുടുംബത്തിന്റെ ദുരന്തം വിശ്വസിക്കാനാവാതെ അയൽവാസികള്‍

കൊച്ചി> ‘‘ഡൽഹിയിലെ വിവാഹവും തുടർന്നുള്ള യാത്രയെക്കുറിച്ചും വിശദമായി പറഞ്ഞിരുന്നു. ഏറെ സന്തോഷത്തോടെയാണ് പനേലിൽ കുടുംബം ഡൽഹിക്ക് പോയത്. ആ സന്തോഷത്തിന് അധികം  ആയുസ്സുണ്ടാവില്ലെന്നറിയില്ലായിരുന്നു...’’ വിദ്യാസാഗറിന്റെ അയൽവാസി ഡോ. ഷൈനി വിത്സൻ പറയുമ്പോൾ വാക്കുകൾ മുറിയുന്നു. പനേലിൽ കുടുംബത്തിനുണ്ടായ അപകടം ഷൈനിയടക്കമുള്ള അയൽവാസികൾക്ക് ഉൾക്കൊള്ളാനായിട്ടില്ല.

വിദ്യാസാഗറും നളിനിയമ്മയും പ്രായത്തിന്റെ അവശതകളുണ്ടെങ്കിലും അമ്മയെകൂടി യാത്രയിൽ കൂട്ടുന്നുവെന്നും വിവാഹത്തിനും യാത്രയ്ക്കുംശേഷം 17ന് തിരിച്ചെത്തുമെന്നും അയൽവാസികളോട് പങ്കുവച്ചിരുന്നു. നളിനിയമ്മയുടെ യാത്ര വീൽചെയറിലായിരുന്നു. വിശേഷങ്ങളും ഫോട്ടോകളും പനേലിൽ കുടുംബാംഗങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ ബന്ധുക്കളും അയൽവാസികളും അറിയുന്നുണ്ടായിരുന്നു. ചാനലിലൂടെ അപകടവാർത്തയറിഞ്ഞ് ചേരാനല്ലൂർ രാമൻ കർത്ത റോഡിലെ പനേലിൽ തറവാട്ടിലേക്ക് നിരവധിയാളുകളാണെത്തുന്നത്. രാമൻ കർത്തറോഡിൽ ഇടതുവശത്താണ് മരിച്ച വിദ്യാസാഗറിന്റെ വീട്.

വീടിന്റെ ഗേറ്റ് പൂട്ടിക്കിടക്കുന്നു. കുറച്ചുകൂടി മുന്നിലേക്കുചെന്നാൽ പനേലിൽ തറവാട്ടുവീടു കാണാം. അതും പൂട്ടിക്കിടക്കുകയാണ്. നളിനിയമ്മയുടെ മൂത്തമകനും പരേതനുമായ ശശിധരന്റെ വീട്ടിലേക്കാണ് അന്വേഷണത്തിനായി ആളുകളെത്തുന്നത്.
‘‘ജയശ്രീയും ഞാനും സമപ്രായക്കാരാണ്. കൃഷിയിലും സംഘടനാപ്രവർത്തനത്തിലുമൊക്കെ മിടുക്കിയാണ് ജയശ്രീ. പഞ്ചായത്തിന്റെ കർഷകശ്രീ അവാർഡൊക്കെ ലഭിച്ചിട്ടുണ്ട്’’–- ബന്ധുവും മരട് സ്വദേശിയുമായ ഷൈലജ പറഞ്ഞു. അപകടവാർത്തയറിഞ്ഞെത്തിയതായിരുന്നു ഇവർ. പനേലിൽ തറവാടിനോടുചേർന്നാണ് ഇവരുടെ കുടുംബവീട്.  

വിദ്യാസാഗറിന്റെ വീട്‌

25 വർഷമായി കുവൈത്തിലായിരുന്നു വിദ്യാസാഗർ. ആറുമാസംമുമ്പാണ് നാട്ടിൽ തിരിച്ചെത്തിയത്. ജയശ്രീ ഒഴികെ നളിനിയമ്മയുടെ ബാക്കി മക്കളെല്ലാം അടുത്തടുത്താണ് താമസം. ചോറ്റാനിക്കര കണയന്നൂർ പഴങ്ങാട് കളപുരയ്ക്കൽ ഉണ്ണിക്കൃഷ്ണന്റെ ഭാര്യയാണ് ജയശ്രീ.



from Kerala || Deshabhimani ​Online ​News http://bit.ly/2SKhNi9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages