സംവാദവേദിയായി സംരക്ഷണയാത്ര ; വടക്കൻ മേഖലാ യാത്ര ഇന്ന‌് തുടങ്ങും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 16, 2019

സംവാദവേദിയായി സംരക്ഷണയാത്ര ; വടക്കൻ മേഖലാ യാത്ര ഇന്ന‌് തുടങ്ങും

തിരുവനന്തപുരം
സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ വികസന പ്രവർത്തനങ്ങൾക്ക് കൂടുതൽ ജനപിന്തുണ ഉറപ്പാക്കി എൽഡിഎഫ‌് കേരള സംരക്ഷണയാത്ര മുന്നോട്ട‌്. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ നയിക്കുന്ന തെക്കൻ മേഖലായാത്രയ‌്ക്ക‌് വെള്ളിയാഴ‌്ച തിരുവനന്തപുരം ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ ആവേശകരമായ സ്വീകരണം ലഭിച്ചു. ബിജെപി സർക്കാരിനെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തിയാണ‌് എൽഡിഎഫ‌് രണ്ട‌് മേഖലാ യാത്രകൾ നടത്തുന്നത‌്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നയിക്കുന്ന വടക്കൻ  മേഖലാ യാത്ര ശനിയാഴ്ച മഞ്ചേശ്വരത്ത് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.

പേരൂർക്കടയിൽനിന്ന‌് പ്രയാണമാരംഭിച്ച തെക്കൻ മേഖലാ യാത്രയ‌്ക്ക‌് ഉത്സവാന്തരീക്ഷത്തിലായിരുന്നു സ്വീകരണം. തൊഴിലാളികളുൾപ്പെടെയുള്ള വിവിധ വർഗ ബഹുജനസംഘടനാ പ്രവർത്തകരും പൊതുജനങ്ങളും  കോടിയേരിയെ വേദികളിലേക്കാനയിച്ചു.

വട്ടിയൂർക്കാവ‌്, കോവളം, പാറശാല, നെയ്യാറ്റിൻകര മണ്ഡലങ്ങളിലായിരുന്നു സ്വീകരണം. ബിജെപി ഭരിക്കുന്ന കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും മതരാഷ്ട്രവാദത്തിനും എതിരെ ജാഥ ജനമനസ്സുണർത്തുകയാണ‌്. പിണറായി വിജയൻ നേതൃത്വം നൽകുന്ന കേരള സർക്കാരിന്റെ ജനക്ഷേമ വികസന പ്രവർത്തനങ്ങൾക്ക് കൂടുതൽ ജനപിന്തുണയും ഉറപ്പാക്കുന്നു.

രാവിലെ പത്തിന് വട്ടിയൂർക്കാവ് മണ്ഡലത്തിലെ പേരൂർക്കട ജങ‌്ഷനിലായിരുന്നു ആദ്യസ്വീകരണം. തുറന്ന ജീപ്പിലെത്തിയ  ജാഥാ ലീഡറെ പ്രവർത്തകർ പ്രകടനമായി വേദിയിലേക്ക് ആനയിച്ചു. റെഡ് വളന്റിയർ പരേഡും -മുത്തുക്കുടയും കരകാട്ടവും സ്വീകരണത്തിന് മിഴിവേകി. വിഴിഞ്ഞത്ത‌് മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ വൻ ജനാവലിയെത്തി.

പ്രളയ രക്ഷാപ്രവർത്തനത്തിന‌് നേതൃത്വം നൽകിയ മത്സ്യത്തൊഴിലാളികളായ അബ്ദുൾറഹ്മാൻ, ഷെൽട്ടൻ എന്നിവർ കോടിയേരിയെ ഷാളണിയിച്ചു. പാറശാലയിലെ കുന്നത്തുകാൽ  ജാഥാ ലീഡർ എത്തുംമുമ്പേ ജനനിബിഡമായിരുന്നു. പ്രവർത്തകർ കോടിയേരിയെ പുഷ‌്പകിരീടമണിയിച്ചു.

നെയ്യാറ്റിൻകരയിലും മുത്തുക്കുടയും ചെണ്ടമേളവും ഉൾപ്പെടെയായിരുന്നു സ്വീകരണം. ശനിയാഴ‌്ച കാട്ടാക്കട മണ്ഡലത്തിലെ പേയാട‌് നിന്നാരംഭിക്കുന്ന യാത്ര വാമനപുരം മണ്ഡലത്തിലെ വെഞ്ഞാറമൂട‌് സമാപിക്കും.  വിവിധ കേന്ദ്രങ്ങളിൽ ജാഥാ അംഗങ്ങളായ കെ പ്രകാശ‌് ബാബു (സിപിഐ), പി സതീദേവി (സിപിഐ എം), അഡ്വ. ബിജിലി ജോസഫ‌് (ജനതാദൾ), പി കെ രാജൻ (എൻസിപി), യു ബാബു  ഗോപിനാഥ‌് (കോൺഗ്രസ‌് എസ‌്), ഡീക്കൻ തോമസ‌് കയ്യത്ര (കേരള കോൺഗ്രസ‌്), ഡോ. വർഗീസ‌് ജോർജ‌് (ലോക‌് താന്ത്രിക‌് ജനതാദൾ), കാസിം ഇരിക്കൂർ (ഐഎൻഎൽ), ആന്റണി രാജു (ജനാധിപത്യ കേരള കോൺഗ്രസ‌്), പി എം മാത്യു (കേരള കോൺഗ്രസ‌്  ബി) എന്നിവർ സംസാരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ വിവിധ കേന്ദ്രങ്ങ‌ളിൽ ജാഥയ‌്ക്കൊപ്പമുണ്ടായി.



from Kerala || Deshabhimani ​Online ​News http://bit.ly/2N8P0hT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages