ജനകീയ സർവേയിൽ എൽഡിഎഫ്‌ കുതിച്ചു ; തദ്ദേശ ഉപതെരഞ്ഞെടുപ്പ‌് ഫലം ലോക‌്സഭാ തെരഞ്ഞെടുപ്പിന്റെ വ്യക്തമായ സൂചന - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 16, 2019

ജനകീയ സർവേയിൽ എൽഡിഎഫ്‌ കുതിച്ചു ; തദ്ദേശ ഉപതെരഞ്ഞെടുപ്പ‌് ഫലം ലോക‌്സഭാ തെരഞ്ഞെടുപ്പിന്റെ വ്യക്തമായ സൂചന

യുഡിഎഫിനും ബിജെപിക്കും കുഴലൂതിയ തെരഞ്ഞെടുപ്പ‌് സർവേകൾക്കെതിരെ കേരളത്തിന്റെ യഥാർഥ ജനഹിതമാണ‌് തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ വിധിയെഴുത്ത‌ിൽ പ്രതിഫലിച്ചത‌്. പ്രവചനങ്ങളിലല്ല, ജനഹൃദയങ്ങളിലാണ‌് ഇടതുപക്ഷം എന്ന‌് ഒരുവട്ടംകൂടി അടിവരയിടുന്ന മുന്നേറ്റം. അഭിപ്രായ സർവേക്കാർക്കും പ്രവചനക്കാർക്കും നുണപ്രചാരകർക്കും ഇനി മൗനത്തിലൊളിക്കാം.

സംസ്ഥാനത്തെ 30 വാർഡിൽ 16ഉം എൽഡിഎഫ‌് നേടിയപ്പോൾ യുഡിഎഫ‌് ജയം പന്ത്രണ്ടിൽ ഒതുങ്ങി.  ആലപ്പുഴയിൽ കോൺഗ്രസിനെ കൈവിട്ട‌് മത്സര രംഗത്തുവന്നയാളുടെ വിജയം യുഡിഎഫിനുള്ള മുന്നറിയിപ്പാണ‌്. ഒരിടത്തുപോലും വിജയിക്കാത്ത ബിജെപി കേരളത്തിന്റെ രാഷ്ട്രീയചിത്രത്തിൽ അപ്രസക്തമെന്ന‌് ഒരിക്കൽക്കൂടി തെളിഞ്ഞു. 

നുണക്കോട്ടകൾ തകർന്നു
ശബരിമലയുടെ പേരിൽ നുണപ്രചാരണവുമായി ഇറങ്ങിയവർക്ക‌് ഈ ഉപതെരഞ്ഞെടുപ്പും കനത്ത പ്രഹരമാണ‌് ഏൽപ്പിച്ചിരിക്കുന്നത‌്. സുപ്രീംകോടതിയുടെ യുവതീ പ്രവേശ വിധിക്ക‌ുശേഷം നടന്ന രണ്ടാമത്തെ ഉപതെരഞ്ഞെടുപ്പിലും കേരളം എൽഡിഎഫിനൊപ്പം നിലയുറപ്പിച്ചിരിക്കുകയാണ‌്. നവംബറിൽ 39 വാർഡിൽ നടന്ന തെരഞ്ഞെടുപ്പിൽ 22ഉം എൽഡിഎഫ‌് ആണ‌് നേടിയത‌്. കഴിഞ്ഞ തവണത്തെപ്പോലെ ഇക്കുറിയും ആചാരസംരക്ഷണവും വിശ്വാസവുമാണ‌് എൽഡിഎഫിനും സിപിഐ എമ്മിനുമെതിരെ നുണപ്രചാരണത്തിന‌് വിഷയമാക്കിയത‌്.

ഭരണനേട്ടം ജനം മറന്നില്ല
ലോക‌്സഭാ തെരഞ്ഞെടുപ്പിന്റെ വ്യക്തമായ സൂചനയാണ‌് ഈ വിധിയെഴുത്ത‌് നൽകുന്നത‌്. ഇത‌് മറികടക്കാനാണ‌് ചില ഏജൻസികളുടെ സഹായത്തോടെ ടെലിവിഷൻ ചാനലുകളും ഓൺലൈൻ മാധ്യമങ്ങളും അഭിപ്രായ സർവേയുമായി രംഗത്തെത്തിയത‌്.

എൽഡിഎഫ‌് സർക്കാരിന്റെ ഭരണനേട്ടങ്ങളും കേരളം അഭിമുഖീകരിക്കുന്ന ജനകീയ വിഷയങ്ങളും മറച്ചുവച്ച‌് ശബരിമലയിൽ കേന്ദ്രീകരിച്ചുള്ള സർവേയ‌്ക്കാണ‌് ഇവരെല്ലാം ഊന്നൽ നൽകിയത‌്. കേരളത്തിലെ ജനങ്ങൾ ചിന്തിക്കുന്നത‌് മറിച്ചാണെന്ന‌് ഉപതെരഞ്ഞടുപ്പ‌് ഫലം സാക്ഷ്യപ്പെടുത്തുന്നു. 
ഏഷ്യാനെറ്റ‌് ന്യൂസ‌് ആണ‌് ഏറ്റവും ഒടുവിൽ അഭിപ്രായ സർവേയിലൂടെ യുഡിഎഫിന‌് ജീവവായു പകർന്നത‌്. ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള ഇരുപതിൽ 16 ഇടത്തും യുഡിഎഫിന‌് വിജയം വച്ചുനീട്ടിയ  ഏഷ്യാനെറ്റ‌് ഒരു സീറ്റ‌് ബിജെപിക്കും മാറ്റിവച്ചു. സർവേ ഫലം വന്നതിന‌് അടുത്ത ദിവസമാണ‌് 30 വാർഡിൽ ജനങ്ങൾ വിധിയെഴുതിയത‌്.

തെളിയുന്നു, കേരളത്തിന്റെ രാഷ്ട്രീയ മനസ്സ‌്
തങ്ങളുടെ പ്രവചനം അന്തരീക്ഷത്തിൽ തങ്ങിനിൽക്കുമ്പോൾ നടന്ന തെരഞ്ഞെടുപ്പിലെ ഫലം ചാനലുകാരുടെ കണ്ണുതുറപ്പിക്കുമെന്ന‌് കരുതാനാകില്ല. യുഡിഎഫിനും ബിജെപിക്കും ചാനൽ ആശ്വാസം പകർന്നെങ്കിലും ജനങ്ങളുടെ സർവേയിൽ വിജയം എൽഡിഎഫിനാണെന്ന‌് തെളിഞ്ഞു.
ഉപതെരഞ്ഞെടുപ്പ‌് ഫലം കാണിക്കുന്നത‌് കേരളീയരുടെ രാഷ‌്ട്രീയ മനസ്സിന്റെ വ്യക്തമായ  ചിത്രമാണ‌്.  ഒരു കോർപറേഷൻ, മൂന്ന‌് വീതം  ബ്ലോക്ക‌്, മുൻസിപ്പൽ വാർഡുകളിലും ബാക്കി ഗ്രാമപഞ്ചായത്തു വാർഡുകളിലുമാണ‌് തെരഞ്ഞെടുപ്പ‌് നടന്നത‌്.

ഇതിൽ വോട്ടർമാർ താരതമ്യേന കൂടുതലുള്ള കോർപറേഷൻ, ബ്ലോക്ക‌് പഞ്ചായത്ത‌്, മുൻസിപ്പൽ വാർഡുകളിൽ എൽഡിഎഫിനാണ‌് മേൽക്കൈ. 
ഇതിൽ കൊച്ചി കോർപറേഷനിലും മലപ്പുറത്തെ തിരൂർ ബ്ലോക്കിലും എൽഡിഎഫ‌് നേടിയ അട്ടിമറി ജയം ശ്രദ്ധേയമാണ‌്. കൊച്ചി കോർപറേഷനിലെ 52–--ാം ഡിവിഷൻ യുഡിഎഫിൽനിന്ന‌് പിടിച്ചെടുക്കുകയായിരുന്നു. കൊല്ലം  ചിറ്റുമല ബ്ലോക്കിലെ പെരുമൺ ഡിവിഷനിൽ സിപിഐ എം സ്ഥാനാർഥി 1055 വോട്ടിന്റെ ഭൂരിപക്ഷം നേടി. ഇവിടെ യുഡിഎഫ‌് മൂന്നാം സ്ഥാനത്തായി.

ഒഞ്ചിയത്ത‌് ആർഎംപി സീറ്റ‌് നിലനിർത്തിയത‌് യുഡിഎഫ‌് പിന്തുണയിലാണ‌്. ഇവിടെ യുഡിഎഫ‌് ആർഎംപിക്ക‌് പിന്തുണ നൽകുകയായിരുന്നു. ശബരിമല വിഷയത്തിൽ എൽഡിഎഫിനെതിരെ വികാരം ആളിക്കത്തിക്കാൻ ശ്രമംനടന്ന റാന്നി പുതുശ്ശേരിമല പടിഞ്ഞാറ‌് വാർഡ‌് എൽഡിഎഫ‌് നേടിയത‌് യുഡിഎഫ‌്–-ബിജെപി കൂട്ടുകെട്ടിന‌് ശക്തമായ താക്കീതാണ‌്.



from Kerala || Deshabhimani ​Online ​News http://bit.ly/2X41w6S
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages