സംസ്ഥാനത്ത് 6 പുതിയ പൊലീസ‌് സ‌്റ്റേഷൻ കൂടി; മുഖ്യമന്ത്രി നാളെ ഉദ‌്ഘാടനം ചെയ്യും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 16, 2019

സംസ്ഥാനത്ത് 6 പുതിയ പൊലീസ‌് സ‌്റ്റേഷൻ കൂടി; മുഖ്യമന്ത്രി നാളെ ഉദ‌്ഘാടനം ചെയ്യും

തിരുവനന്തപുരം > സംസ്ഥാനത്ത് ആറ് പൊലീസ് സ്‌റ്റേഷനുകൾ കൂടി ഞായറാഴ്ച  പ്രവർത്തനം തുടങ്ങും. എറണാകുളം കളമശേരിയിൽ മെട്രോറെയിൽ പൊലീസ് സ്‌റ്റേഷൻ, കോഴിക്കോട് പന്തീരാങ്കാവ്, പത്തനംതിട്ട ഇലവുംതിട്ട, ഇടുക്കി ഉടുമ്പഞ്ചോല, കാസർകോട‌് മേൽപ്പറമ്പ്, കൊല്ലം കണ്ണനല്ലൂർ  സ്‌റ്റേഷനുകളാണ് ഞായറാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. വൈകിട്ട് മൂന്നിന‌് കളമശേരിയിൽ നടക്കുന്ന ചടങ്ങിൽ മറ്റ് പൊലീസ് സ്‌റ്റേഷനുകളുടെ ഉദ്ഘാടനവും വീഡിയോ കോൺഫറൻസിങ് വഴി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് പൊലീസ് ഇൻഫർമേഷൻ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ വി പി പ്രമോദ് കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

തിരുവനന്തപുരം മാറനല്ലൂരിലെ നവീകരിച്ച പൊലീസ് സ്‌റ്റേഷൻ, നെയ്യാറ്റിൻകര പൊലീസ് ക്വാർട്ടേഴ്‌സ്, വയനാട് കേണിച്ചിറയിലെ പൊലീസ് ക്വാർട്ടേഴ്‌സ്, കണ്ണൂരിലെ ഫോറൻസിക് സയൻസ് ലാബിന്റെ ഡിഎൻഎ പ്രൊഫൈൽ യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.  കൊച്ചി മെട്രോ പൊലീസ് സ്‌റ്റേഷനിൽ 29 തസ്തിക അനുവദിച്ചിട്ടുണ്ട്. മറ്റിടങ്ങളിലേക്കായി 216 തസ്തികയും അനുവദിച്ചു. ഇതിൽ 186 തസ്തിക പുതുതായി അനുവദിച്ചതും  30 എണ്ണം മാറ്റി നിയമിക്കുന്നതുമാണ്.

എസ്ഐമാരിൽനിന്ന് ഇൻസ്‌പെക്ടർമാരായി സ്ഥാനക്കയറ്റം നൽകാനുള്ള വകുപ്പുതല സ്ഥാനക്കയറ്റ സമിതി ഈ മാസം ചേരും. 200 പേർക്ക് ഇൻസ്‌പെക്ടർമാരായി സ്ഥാനക്കയറ്റം ലഭിക്കും. അവരെ സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി വിവിധ സ്റ്റേഷനുകളിൽ നിയമിക്കും. പൊലീസ് അഖിലേന്ത്യാ ഷൂട്ടിങ് ചാമ്പ്യൻഷിപ് 27 മുതൽ മാർച്ച് നാല‌് വരെ വട്ടിയൂർക്കാവ്, മൂക്കുന്നിമല എന്നിവിടങ്ങളിൽ നടക്കുമെന്നും ഡെപ്യൂട്ടി ഡയറക്‌ടർ അറിയിച്ചു.



from Kerala || Deshabhimani ​Online ​News http://bit.ly/2GsY3tw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages