തിരുവനന്തപുരം
കേരള മീഡിയ അക്കാദമി മലയാള പത്രങ്ങളുടെ ഈറ്റില്ലങ്ങളിലൂടെ നടത്തുന്ന മാധ്യമ ചരിത്രയാത്രയുടെ ലോഗോ പ്രകാശനം ചെയ‌്തു. മുൻ വിദ്യാഭ്യാസമന്ത്രി എം എ ബേബി സംവിധായിക വിധു വിൻസന്റിന‌് നൽകിയാണ‌് ലോഗോ പ്രകാശനം ചെയ‌്തത‌്.
21 മുതൽ മാർച്ച‌് ഒന്നുവരെയാണ‌് ചരിത്രയാത്ര. 21ന‌് വൈകിട്ട‌് മൂന്നിന‌് തിരുവനന്തപുരം പേട്ടയിലെ കൗമുദി അങ്കണത്തിൽ സ‌്പീക്കർ പി ശ്രീരാമകൃഷ‌്ണൻ യാത്ര ഉദ‌്ഘാടനം ചെയ്യും. 22ന‌് സ്വദേശാഭിമാനി രാമകൃഷ‌്ണപിള്ളയുടെ ജന്മഗൃഹമായ നെയ്യാറ്റിൻകരയിൽ ഡോ. സെബാസ്റ്റ്യൻ പോൾ യാത്ര ഫ‌്ളാഗ‌് ഓഫ‌് ചെയ്യും. വിവിധ ചരിത്രസ്ഥലങ്ങളിലൂടെ പര്യടനം തുടരും.
27ന‌് ഷൊർണൂരിൽ പ്രഭാതം പത്രത്തിന്റെ സ‌്മരണാ സമ്മേളനം സിപിഐ എം പിബി അംഗം എം എ ബേബി ഉദ‌്ഘാടനം ചെയ്യും. തലശേരിയിലെ ഇല്ലിക്കുന്നിൽ യാത്ര സമാപിക്കും.
from Kerala || Deshabhimani Online News http://bit.ly/2GvLIoo
via IFTTT
No comments:
Post a Comment