കേരള സംക്ഷണ യാത്രയുടെ ജാഥാ വളന്റിയറായി സന്തോഷ്‌ട്രോഫി താരം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 27, 2019

കേരള സംക്ഷണ യാത്രയുടെ ജാഥാ വളന്റിയറായി സന്തോഷ്‌ട്രോഫി താരം

അരീക്കോട്‌ (മലപ്പുറം)
മൈതാനത്ത‌് കേരളടീമിന്റെ പ്രതിരോധം കാക്കുന്ന ഫുട‌്ബോൾ താരം കേരള സംക്ഷണ യാത്രയുടെ വളന്റിയറായി സജീവം.
സന്തോഷ്‌ ട്രോഫി താരം വൈ പി മുഹമ്മദ്‌ ഷെരീഫാണ് എൽഡിഎഫ‌് വടക്കൻ മേഖലാ ജാഥക്ക‌് അരീക്കോട്‌ നൽകിയ സ്വീകരണത്തിൽ സജീവ സാന്നിധ്യമായത‌്. ജാഥാംഗങ്ങളെ സ്വീകരിച്ചിരുത്താനും സദസ്സിൽ കുടിവെള്ളവിതരണത്തിനും എല്ലാം  ഷെരീഫ‌് മുന്നിലുണ്ടായി.എൽഡിഎഫ‌് സർക്കാർ കായികമേഖലയിൽ നടത്തിയ ക്രിയാത്മക ഇടപെടലുകൾ ഏറെ പ്രതീക്ഷ നൽകുന്നുവെന്ന‌് ഷെരീഫ‌് പറഞ്ഞു. ജില്ലയിൽ നിലമ്പൂരും താനൂരുമടക്കം പുതിയ സ‌്റ്റേഡിയങ്ങൾ വരുന്നു. പയ്യനാട‌് സ‌്റ്റേഡിയം നവീകരിക്കുന്നു. പരിശീലന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നു.

കായികതാരങ്ങൾക്ക‌് ജോലി നൽകാനും സർക്കാർ തയ്യാറായി. ജാഥാ സ്വീകരണ വേദിക്കരികിലെ മൈതാനത്താണ് ഞാൻ കളിച്ചുവളർന്നത‌്. കായികമേഖലയെ ഇത്രയധികം വിലമതിക്കുന്ന സർക്കാരിന‌് പിന്തുണയേകാതിരിക്കാൻ കഴിയില്ല. ജാഥ എത്തുമ്പോൾ ഇക്കാര്യങ്ങൾ സൂചിപ്പിക്കാതിരിക്കാനാവില്ലെന്നും മുഹമ്മദ്‌ ഷെരീഫ‌് പറഞ്ഞു.

കാൽപ്പന്തിന്റെ കളിത്തൊട്ടിലായ അരീക്കോട്‌ പന്തുതട്ടി പഠിച്ച മുഹമ്മദ്‌ ഷെരീഫ‌് മലപ്പുറം എംഎസ‌്പി എച്ച‌്എസ‌്എസ‌് ടീമിലൂടെയാണ‌് ശ്രദ്ധിക്കപ്പെടുന്നത‌്.  സുബ്രതോ കപ്പിൽ എംഎസ‌്പിക്കായി മികച്ച പ്രകടനം. ഫറൂഖ‌് കോളേജിൽ പഠിക്കുമ്പോൾ കലിക്കറ്റ‌് സർവകലാശാലാ ടീമിലെത്തി.

2017-ൽ കലിക്കറ്റ‌് ദേശീയ ചാമ്പ്യന്മാരായപ്പോൾ ടീമിനെ നയിച്ചത‌് മുഹമ്മദ‌് ഷെരീഫാണ‌്. 2018-ൽ ബംഗാളിൽ സന്തോഷ്‌ ട്രോഫി നേടിയ ടീമിന്റെ വിങ് ബാക്കായിരുന്നു. 2019-ലും കളിച്ചു. ഇപ്പോൾ കെഎസ‌്ഇബിയുടെ അതിഥിതാരമാണ‌്.  ഫുട‌്ബോൾ സമ്മാനിച്ചാണ് ജാഥാംഗങ്ങളെ അരീക്കോട്ടെ വേദിയിലേക്ക‌് മുഹമ്മദ‌് ഷെരീഫും കൂട്ടരും സ്വീകരിച്ചത‌്. ഷെരീഫിനെ വേദിയിൽ ആദരിക്കുകയുംചെയ‌്തു.



from Kerala || Deshabhimani ​Online ​News https://ift.tt/2BPCTSn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages