കടലിന്റെ മക്കൾ ഇനി കേരളത്തിന്റെ പൊലീസ‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 27, 2019

കടലിന്റെ മക്കൾ ഇനി കേരളത്തിന്റെ പൊലീസ‌്


തിരുവനന്തപുരം
തീരദേശമേഖലയിൽനിന്ന‌് പൊലീസ‌് സേനയിലേക്ക‌് തെരഞ്ഞെടുത്ത 179 പേർക്ക‌് മുഖ്യമന്ത്രി പിണറായി വിജയൻ നിയമന ഉത്തരവ‌് കൈമാറി.  പ്രളയത്തിൽപ്പെട്ടവരുടെ രക്ഷയ‌്ക്ക‌് സ്വമേധയാ ഓടിയെത്തിയ മത്സ്യത്തൊഴിലാളികൾക്കുള്ള കേര‌ള ജനതയുടെ ഉപഹാരം കൂടിയാണ‌് നിയമനം.

കോസ‌്റ്റൽ വാർഡൻ എന്ന തസ‌്തികയിലാണ‌് നിയമനം. നിയമനം ലഭിച്ചവരിൽ 174 പേർ പ്രളയരക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരാണ‌്. അഞ്ചുപേർ വനിതകൾ. അഞ്ചുപേർ ബിരുദധാരികളും 75 പേർ പ്ലസ‌്ടു വിജയിച്ചവരും  99 പേർ പത്താംക്ലാസ‌് വിജയിച്ചവരുമാണ‌്. ഇവർക്ക‌് നാലുമാസം തൃശൂർ പൊലീസ‌് അക്കാദമിയിൽ പരിശീനം നൽകും. അതിനുശേഷം 18 തീരദേശ സ‌്റ്റേഷനുകളിൽ നിയമനം നൽകും. കടൽ രക്ഷാപ്രവർത്തനങ്ങളിൽ പൊലീസിനെ സഹായിക്കുന്നതിനും ആധുനിക സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനും പരിശീലനം നൽകും. എഴുത്തുപരീക്ഷ, ശാരീരിക ക്ഷമതാപരീക്ഷ, നീന്തൽ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു തെരഞ്ഞെടുപ്പ‌്.

തിരുവനന്തപുരം അമ്പലത്തറയിൽ സംഘടിപ്പിച്ച പരിപാടിയിൽ മന്ത്രി ജെ മേഴ‌്സിക്കുട്ടി അമ്മ അധ്യക്ഷനായി. വി എസ‌് ശിവകുമാർ എംഎൽഎ, പൊലീസ‌് മേധാവി ലോക‌്നാഥ‌് ബെഹ‌്റ എന്നിവർ സംസാരിച്ചു.
 



from Kerala || Deshabhimani ​Online ​News https://ift.tt/2NtnoV7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages