1000 ദിനാഘോഷങ്ങൾക്ക‌് ഇന്നു സമാപനം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 27, 2019

1000 ദിനാഘോഷങ്ങൾക്ക‌് ഇന്നു സമാപനം


തിരുവനന്തപുരം
എൽഡിഎഫ‌് സർക്കാർ ചുമതലയേറ്റ് 1000 ദിനം പൂർത്തിയാക്കുന്നതിന്റെ ആഘോഷ പരിപാടികൾക്ക് ബുധനാഴ‌്ച സമാപനം. പ്രതിസന്ധികൾക്കിടയിലും സംസ്ഥാനത്തെ പുതിയ ദിശയിലേക്കു നയിക്കാനും പുരോഗതിയുടെയും വികസനത്തിന്റെയും പുതുപാത വെട്ടിത്തെളിക്കാനും കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തോടെയാണ് കഴിഞ്ഞ ഒരാഴ്ച വിപുലമായ ജനപങ്കാളിത്തത്തോടെ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. ബുധനാഴ‌്ച വൈകിട്ട് 4.30ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷനാകും.

സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സമാപന സമ്മേളന വേദിയിൽ മുഖ്യമന്ത്രി നിർവഹിക്കും. ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പ് പ്രസിദ്ധീകരിക്കുന്ന നവകേരളത്തിനായുള്ള നവോത്ഥാനം പുസ്തകത്തിന്റെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിക്കും.



from Kerala || Deshabhimani ​Online ​News https://ift.tt/2GMSV3O
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages