തിരുവനന്തപുരം> ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച സിനിമയായി എ ശ്യാമപ്രസാദ് സംവിധാനം ചെയ്‌ത കാന്തന്‍ ദി ലവര്‍ ഓഫ് കളര്‍ തെരഞ്ഞെടുത്തു. മികച്ച സംവിധായകനും ശ്യാമപ്രസാദാണ് ( ഒരു ഞായറാഴ്‌ച ) . മികച്ച നടനായി ജയസൂര്യ(ഞാൻ മേരിക്കുട്ടി, ക്യാപ്‌റ്റൻ)യേയും സൗബിൻ ഷാഹിറി(സുഡാനി ഫ്രം നൈജീരിയ)നേയും നടിയായി നിമിഷ സജയനേയും (ചോല. ഒരു കുപ്രസിദ്ധ പയ്യൻ)ജൂറി തെരഞ്ഞെടുത്തു.

സഹനടനായി ജോജു ജോർജി(ജോസഫ്, ചോല)നേയും സഹനടിയായി സാവിത്രി ശ്രീധരൻ, സരസ ബാലിശ്ശേരി( ഇരുവരും സുഡാനി ഫ്രം നൈജീരിയ) എന്നിവരേയും തെരഞ്ഞെടുത്തു. സുഡാനി ഫ്രം നൈജീരിയയാണ് മികച്ച ജനപ്രിയ ചിത്രം.
മറ്റ് അവാര്‍ഡുകള്‍:
മികച്ച ബാലതാരം അബിനി ആദി ( പന്ത്)
മികച്ച രണ്ടാമത്തെ കഥാചിത്രം: കാന്തൻ
മികച്ച നവാഗത സംവിധായകൻ : സക്കറിയ മുഹമ്മദ് (സുഡാനി ഫ്രം നൈജീരിയ)
മികച്ച സംഗീത സംവിധായകൻ : വിശാൽ ഭരദ്വാജ്( കാർബൺ)
മികച്ച ഗാനരചന: ബി കെ ഹരിനാരായണൻ
മികച്ച ഗായകന്‍: വിജയ് യേശുദാസ് (പൂമുത്തോളേ.. ചിത്രം ജോസഫ്)

മികച്ച ഗായിക: ശ്രേയാ ഘോഷാൽ (ആമി)
മികച്ച പശ്ചാത്തല സംഗീതം: ബിജിപാൽ (ആമി )
മികച്ച ചലച്ചിത്രം ഗ്രന്ഥം : എം ജയരാജ്( മലയാള സിനിമ പിന്നിട്ട വഴികൾ)
മികച്ച തിരക്കഥാകൃത്ത്: മുഹ്‌സിൻ പെരാരി, സക്കറിയ(സുഡാനി ഫ്രം നൈജീരിയ)
മികച്ച വസ്ത്രാലങ്കാരം: സമീര സനീഷ്
.jpg)
മികച്ച ഡബ്ബിംഗ്: ഷമ്മി തിലകന്‍. സ്നേഹ എം
മികച്ച നൃത്ത സംവിധാനം: സംഗീത സുജിത്
മികച്ച സിങ്ക് സൌണ്ട്: അനീഷ്
മികച്ച ശബ്ദ മിശ്രണം: ഷിനോയ് ജോസഫ്
മികച്ച ശബ്ദ ഡിസൈന്‍: ജയദേവന്‍ സി

മികച്ച ചിത്ര സംയോജനം: അരവിന്ദ് മന്മഥൻ(ഒരു ഞായറാഴ്‌ച )
മികച്ച കലാ സംവിധായകൻ: വിനേഷ് ബഗ്ലാാൽ(കമാരസംഭവം)
മികച്ച കുട്ടികളുടെ ചിത്രം: അങ്ങനെ .. അകലെ.. ദൂരെ
മികച്ച ഛായാഗ്രഹണം : കെ യു മോഹനൻ(കാർബൺ)
മികച്ച കഥാകൃത്ത് : ജോയ് മാത്യു
മികച്ച ക്യാമറ :കെ യു മോഹനന്‍
മന്ത്രി എ കെ ബാലനാണ് അവർഡുകൾ പ്രഖ്യാപിച്ചത്.49ാമത് ചലച്ചിത്ര പുരസ്‌ക്കാരങ്ങളാണ് ഇന്ന് പ്രഖ്യാപിച്ചത്. പ്രശസ്ത സംവിധായകനും ജൂറി ചെയര്‍മാനുമായ കുമാര്‍ സാഹ്നിയും മറ്റ് അംഗങ്ങളും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.രചനാവിഭാഗം ജൂറി ചെയര്‍മാൻ പി കെ പോക്കർ, സംവിധായകരായ ഷെറി ഗോവിന്ദന്‍, ജോര്‍ജ് കിത്തു, ഛായാഗ്രാഹകന്‍ കെ.ജി ജയന്‍, നിരൂപകനായ വിജയ കൃഷ്ണന്‍, എഡിറ്റര്‍ ബിജു സുകുമാരന്‍, സംഗീത സംവിധായകന്‍ പി.ജെ ഇഗ്നേഷ്യസ്, നടി നവ്യ നായര്‍, സൗണ്ട് എഞ്ചിനീയര്‍ മോഹന്‍ദാസ് എന്നിവരാണ് ജൂറിയിലെ മറ്റംഗങ്ങൾ
from Kerala || Deshabhimani Online News https://ift.tt/2BW97eP
via IFTTT
No comments:
Post a Comment