നവകേരള സാംസ‌്കാരിക യാത്രകൾ പ്രയാണം തുടങ്ങി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 2, 2019

നവകേരള സാംസ‌്കാരിക യാത്രകൾ പ്രയാണം തുടങ്ങി

കാസർകോട‌്/ തിരുവനന്തപുരം > പുരോഗമന കലാസാഹിത്യ സംഘം സംഘടിപ്പിക്കുന്ന നവകേരള സാംസ‌്കാരിക യാത്രകൾ പ്രയാണം തുടങ്ങി. വടക്കൻ മേഖലാ ജാഥയ‌്ക്ക‌് കാസർകോട‌് ഇരിയണ്ണിയിൽ തുടക്കമായി.  പ്രകൃതി, ലിംഗ നീതി,  മതേതരത്വം  എന്നീ  ആശയങ്ങൾ ഉയർത്തിയുള്ള യാത്ര തമിഴ‌് സാഹിത്യകാരൻ സൂ വെങ്കിടേശൻ ഉദ‌്ഘാടനം ചെയ‌്തു. സംഘാടക സമിതി ചെയർമാൻ  സിജി മാത്യു അധ്യക്ഷനായി. ജാഥാ ലീഡർ അശോകൻ ചരുവിൽ,  കൺവീനർ ടി ആർ അജയൻ,  മാനേജർ രവീന്ദ്രൻ കൊടക്കാട‌്,  കോ– -ഓഡിനേറ്റർ ജാനമ്മ കുഞ്ഞുണ്ണി, കെ ഇ എൻ കുഞ്ഞഹമ്മദ‌്,  ബഷീർ ചുങ്കത്തറ, ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി പി അപ്പുക്കുട്ടൻ,  കെ വി കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. സൂ വെങ്കിടേശനെ വി നാരായണൻ പൊന്നാടയണിയിച്ച‌് ആദരിച്ചു. 

ഉദ‌്ഘാടനത്തിന‌് മുന്നോടിയായി നടന്ന  ഘോഷയാത്രയിൽ  എഴുത്തുകാരും കലാകാരന്മാരും  സംസ‌്കാരിക പ്രവർത്തകരും ഉൾപ്പെടെ നൂറുകണക്കിനാളുകൾ അണിനിരന്നു. ഷാജി എൻ കരുൺ നയിക്കുന്ന തെക്കൻ ജാഥ വെള്ളിയാഴ‌്ച തിരുവനന്തപുരത്ത‌് തുടങ്ങി. ശനിയാഴ‌്ച തലസ്ഥാന ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രയാണം നടത്തി.



from Kerala || Deshabhimani ​Online ​News http://bit.ly/2DRkG8B
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages