വിട്ടുവീഴ‌്ച വേണ്ടെന്ന‌് ലീഗും കേരള കോൺഗ്രസും; ഉഭയകക്ഷി ചർച്ച 12 മുതൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 2, 2019

വിട്ടുവീഴ‌്ച വേണ്ടെന്ന‌് ലീഗും കേരള കോൺഗ്രസും; ഉഭയകക്ഷി ചർച്ച 12 മുതൽ

തിരുവനന്തപുരം > മൂന്നാം സീറ്റിന‌് മുസ്ലിംലീഗും രണ്ടാം സീറ്റിന‌ായി കേരള കോൺഗ്രസും നിലപാട‌് കടുപ്പിച്ചതോടെ യുഡിഎഫ‌് സീറ്റ‌് വിഭജനം അത്ര എളുപ്പാകില്ലെന്ന‌് ഉറപ്പായി. ഈ മാസം 12 മുതൽ ഉഭയകക്ഷിചർച്ച തുടങ്ങാൻ തീരുമാനിച്ചതിനു പിന്നാലെയാണ‌് ലീഗും കേരള കോൺഗ്രസും നിലപാട‌് കടുപ്പിച്ചത‌്.  മാണിയും പി ജെ ജോസഫും തമ്മിൽ ഇടഞ്ഞ‌ുനിൽക്കുകയാണെങ്കിലും രണ്ട‌ാം സീറ്റിൽ ഇരുവിഭാഗത്തിനും ഒരേ വികാരമാണ‌്. 

ഓർമയിൽ അഞ്ചാംമന്ത്രി

കഴിഞ്ഞ യുഡിഎഫ‌് സർക്കാരിന്റെ കാലത്ത‌് അഞ്ചാംമന്ത്രിസ്ഥാനം കരസ്ഥമാക്കിയതിന‌ു സമാനമായ സാഹചര്യം ഒരുക്കിക്കൊണ്ടുവരികയാണ‌് മുസ്ലിംലീഗ‌്. പി കെ കുഞ്ഞാലിക്കുട്ടി വിചാരിച്ചാൽ സീറ്റ‌് തർക്കം പരിഹരിക്കാനാകുമെങ്കിലും അതിനുമുമ്പ‌് ഉപാധികൾ മുന്നോട്ടുവയ‌്ക്കാനാണ‌് ലീഗ‌് നീക്കം. ഒഴിവുവരുന്ന രാജ്യസഭാ സീറ്റ‌്, നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ‌് എന്നിവയാണ‌് ലീഗിന്റെ മോഹം.

കോട്ടയം കൂടാതെ ഇടുക്കിയോ ചാലക്കുടി (പഴയ മുകുന്ദപുരം)യോ വേണമെന്നാണ‌് കേരള കോൺഗ്രസ‌് ആവശ്യപ്പെടുന്നത‌്. മുകുന്ദപുരത്ത‌് തങ്ങൾ മുമ്പ‌് മത്സരിച്ചിട്ടുണ്ടെന്ന വാദവും ഉന്നയിക്കുന്നു. മാണി ഗ്രൂപ്പിന‌് രാജ്യസഭാ സീറ്റ‌് നൽകിയത‌ുവഴി കോൺഗ്രസ‌് പ്രവർത്തകർ രോഷത്തിലാണെന്നാണ‌് സുധീരൻ പറയുന്നത‌്. മാണി വിഭാഗം ഒരു സീറ്റിൽ ഒതുങ്ങിയാലും തങ്ങൾ വഴങ്ങില്ലെന്ന‌ ജോസഫ‌് വിഭാഗത്തിന്റെ നിലപാടാണ‌് കേരള കോൺഗ്രസിലെ പ്രതിസന്ധി. 10ന‌് ഉഭയകക്ഷി ചർച്ച തുടങ്ങാനാണ‌് കഴിഞ്ഞദിവസം ചേർന്ന യുഡിഎഫ‌് യോഗം തീരുമാനിച്ചിരുന്നത‌്. അതാണ‌് 12ലേക്ക‌് മാറ്റിയത‌്.



from Kerala || Deshabhimani ​Online ​News http://bit.ly/2DPYU5a
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages