വിലക്കയറ്റമെന്ന നുണബോംബിട്ട‌് മാധ്യമങ്ങളുടെ സംസ്ഥാന ബജറ്റ‌് അവലോകനം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 2, 2019

വിലക്കയറ്റമെന്ന നുണബോംബിട്ട‌് മാധ്യമങ്ങളുടെ സംസ്ഥാന ബജറ്റ‌് അവലോകനം

തിരുവനന്തപുരം > നവകേരള സൃഷ്‌ടിക്ക് ദിശാബോധവും ആത്മവിശ്വാസവും നല്‍കുന്ന സംസ്ഥാന ബജറ്റിനെതിരെ മാധ്യമങ്ങൾ നടത്തിയത‌് കൊണ്ടുപിടിച്ച പ്രചാരണം. വസ‌്‌‌തുതയല്ലാത്ത വാർത്തകളും തെറ്റിദ്ധാരണയുണ്ടാക്കുന്ന തലക്കെട്ടുകളും  സൃഷ്ടിച്ചാണ‌് പതിവുപോലെ മാധ്യമങ്ങൾ ഇത്തവണയും ബജറ്റ‌് വാർത്ത അവതരിപ്പിച്ചത‌്. വിലക്കയറ്റം, തീവില തുടങ്ങിയ വാക്കുകൾ സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിക്കുകയായിരുന്നു പലരും. ഒരുശതമാനം സെസ് ചുമത്തുന്നതുകൊണ്ട് വൻ വിലക്കയറ്റമുണ്ടാകുമെന്ന‌് പ്രചരിപ്പിച്ചപ്പോൾ കൃത്രിമ വിലക്കയറ്റത്തിനുള്ള അന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു കുപ്രചാരണക്കാർ.

ചെലവേറില്ല

ബജറ്റ‌ിനെ മനസ്സിലാക്കാതെ ഇല്ലാത്ത വാർത്ത സൃഷ്ടിക്കുകയായിരുന്നു മാധ്യമങ്ങൾ. സെസ‌് ചുമത്തിയതുമൂലം നാമമാത്രമായ വിലവ്യത്യാസം ഉണ്ടാകുമെന്ന‌് വസ്‌തുതയാണ‌്. പക്ഷെ നിത്യോപയോഗ സാധനങ്ങളായ അരി, പഞ്ചസാര, പയറുവർഗങ്ങൾ, പലവ്യഞ്ജനം, ഭക്ഷ്യഎണ്ണ തുടങ്ങിയവയക്കൊന്നും വിലക്കയറ്റമുണ്ടാകില്ല. കാരണം ഇവയിൽ ഭൂരിഭാഗത്തിനും നികുതിയില്ല. നികുതി ഉള്ളതാകട്ടെ അഞ്ചുശതമാനം സ്ലാബിലുള്ളവയും. സെസ് ബാധകമാകുന്നത് ജിഎസ‌്‌‌‌‌ടിയുടെ 12, 18, 28 സ്ലാബിൽ വരുന്ന ഉൽപന്നങ്ങൾക്കാണ‌്. ഈ സ്ലാബിൽ വരുന്ന ഉൽപന്നങ്ങൾക്ക് ഒരുശതമാനമാണ‌് സെസ‌് ചുമത്തുക.

100 രൂപയുടെ ഉൽപന്നത്തിന‌്  28 ശതമാനം ജിഎസ്ടി ചുമത്തുമ്പോൾ വില 128 ആകും. എന്നാൽ ഈ ഉൽപന്നങ്ങൾ 18 ശതമാനം സ്ലാബിലേക്കുവരുമ്പോൾ വിലയിൽ പത്തുരൂപകുറയും. ബജറ്റിലെ ഒരുശതമാനം പ്രളയസെസ് ചുമത്തുമ്പോൾ കുറയുന്നത‌് പത്തിനുപകരം ഒമ്പതാകും. അതായത‌് വിലവ്യത്യാസം വെറും ഒരുരൂപയുടേത‌്. 50രൂപ വിലയുള്ള സോപ്പിന‌് ഒരുശതമാനം സെസ‌് ഏർപ്പെടുത്തുന്നതോടെ 50 പൈസ മാത്രമാണ‌് അധികം നൽകേണ്ടിവരിക. 25രൂപ വിലയുള്ള ടൂത്ത‌് പേസ‌്റ്റിനാകട്ടെ 25 പൈസയും. ഇത‌് മറച്ചുവെച്ചാണ‌് അനിയന്ത്രിത വിലക്കയറ്റമെന്ന‌് ജനങ്ങളെ ഭീഷണിപ്പെടുത്തുന്നത‌്.

സിനിമാടിക്കറ്റിന‌് നയാപൈസ കൂടില്ല

സിനിമാ ടിക്കറ്റിന് വിലകൂടുമെന്ന പ്രചാരണത്തിനു പിന്നിലും അടിസ്ഥാനമില്ല.  100 രൂപയ്‌ക്കു മുകളിലുള്ള സിനിമാടിക്കറ്റിന് 28 ശതമാനമാണ് ജിഎസ്‌ടി. ഏപ്രിൽ മുതൽ ജിഎസ്ടി 18 ശതമാനമായി താഴും. കുറയുന്ന പത്തുശതമാനം പഞ്ചായത്തുകൾ വിനോദ നികുതി ഇനത്തിൽ ഈടാക്കും. അതിനാൽ  പ്രേക്ഷകൻ മുടക്കുന്ന പണത്തിലും ടിക്കറ്റ‌് വിലയിലും ഒരു വ്യത്യാസവും ഉണ്ടാകില്ല. മദ്യത്തിനു വിലകൂടും എന്നാണ‌് മാധ്യമങ്ങളുടെ മറ്റൊരു ഭീഷണി. രണ്ടുശതമാനം നികുതി ഏർപ്പെടുത്തുന്നതോടെ 100 രൂപക്ക‌് ലഭിക്കുന്ന മദ്യത്തിന‌് 102 രൂപ കൊടുക്കേണ്ടി വരും. വസ്‌തുതകൾ ഇങ്ങിനെ പകൽ പോലെ വ്യക്തം.

പ്രളയസെസ‌്: അനുകൂലിച്ചവർ മലക്കംമറിഞ്ഞു

ഒരു ശതമാനം പ്രളയസെസ് ഏര്‍പ്പെടുത്താന്‍ സംസ്ഥാനസര്‍ക്കാരിന് ജിഎസ്ടി കൗണ്‍സില്‍ അനുമതി നല്‍കിയപ്പോൾ എതിർത്തൊന്നും പറയാത്തവരാണ‌് മാധ്യങ്ങൾക്ക‌് ചൂട്ടുപിടിക്കുന്നത‌്. പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് കേരളത്തെ സഹായിക്കാനുള്ള തീരുമാനം  രണ്ടാഴ‌്ച മുമ്പുമാത്രം ചേർന്ന യോഗം തീരുമാനമെടുത്തപ്പോൾ സ്വീകരിച്ച പ്രതിപക്ഷമാണ‌് ബജറ്റ‌് വന്നപ്പോൾ മലക്കം മറിഞ്ഞത‌്. സാധാരണക്കാരന്റെ നടുവൊടിക്കുന്ന നികുതി വര്‍ധനവാണിതെന്ന‌് രമേശ‌്ചെന്നിത്തല കുറ്റപ്പെടുത്തുമ്പോൾ രണ്ടാഴ‌്ച മുമ്പത്തെ പച്ചക്കൊടിയുടെ കാര്യം മറന്നുപോവുകയായിരുന്നു.

പുനർനിർമാണത്തിന‌് അള്ളുവെയ്‌‌‌ക്കുമ്പോൾ

പ്രളയത്തിൽ വൻനാശമുണ്ടായി എന്ന‌് മാധ്യമങ്ങൾ പലവട്ടം വ്യക്തമായി പറഞ്ഞിട്ടുണ്ട‌്. പുനർനിർമാണം അനിവാര്യമാണെന്ന കാര്യത്തിലും ഇവർക്ക‌് തർക്കമില്ല. പക്ഷെ, അതിനുള്ള പണം എങ്ങിനെ കണ്ടെത്തണം. അതിനുള്ള ഉത്തരം മാത്രം ഇവരുടെ കൈയ്യിലില്ല.
ഒന്നേകാൽ ലക്ഷംകോടി രൂപവരുമാനമുള്ള സർക്കാർ 600 കോടി നികുതിയിലൂടെ സമാഹരിക്കാൻ ശ്രമിക്കുന്നതിനെയാണ‌് മാധ്യമങ്ങൾ വിലക്കയറ്റം എന്ന‌് വിശേഷിപ്പിക്കുന്നത‌്.



from Kerala || Deshabhimani ​Online ​News http://bit.ly/2t3yaI2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages