പി കെ കുഞ്ഞനന്തന് അനധികൃത പരോൾ അനുവദിച്ചിട്ടില്ല: സർക്കാർ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 13, 2019

പി കെ കുഞ്ഞനന്തന് അനധികൃത പരോൾ അനുവദിച്ചിട്ടില്ല: സർക്കാർ


പി കെ കുഞ്ഞനന്തന് അനധികൃതമായി പരോൾ അനുവദിക്കുന്നുവെന്ന ആരോപണവും പ്രചാരണവും അടിസ്ഥാനരഹിതമാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.‌‌ ശിക്ഷാകാലാവധിയിൽ പരോൾ കാലയളവ് കൂട്ടരുതെന്ന  കെ കെ രമയുടെ ആവശ്യം 2014 ലെ കേരള പ്രിസൺസ് ആൻഡ് കറക‌്ഷണൽ സർവീസസ് (മാനേജ്മെന്റ്)ചട്ടത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നും ആഭ്യന്തര അണ്ടർ സെക്രട്ടറി കെ  സ്നേഹലതയുടെ മറുപടി സത്യവാങ‌്മൂലം പറഞ്ഞു. ജയിലിനുള്ളിലെ കുഞ്ഞനന്തന്റെ പെരുമാറ്റത്തെക്കുറിച്ച് പരാതികളൊന്നുമുണ്ടായിട്ടില്ല. ശിക്ഷ വിധിച്ചശേഷം അച്ചടക്കനടപടിയും സ്വീകരിച്ചിട്ടില്ല.

രാഷ‌്ട്രീയകാരണങ്ങളാൽ ഒരു തടവുകാരനും പ്രത്യേക പരിഗണന നൽകിയിട്ടില്ല. 2010 ലെ നിയമമനുസരിച്ച് മാന്യമായ പെരുമാറ്റവും യോഗ്യതയുമുള്ള തടവുകാർക്ക് അവരുടെ പുനരധിവാസവും സാമൂഹ്യവൽക്കരണവും മുൻനിർത്തി അവധി നൽകാം.

2014ലെ ചട്ടമനുസരിച്ച് തടവുകാർക്ക് ഒരുവർഷം 60 ദിവസംവരെ അവധി അനുവദിക്കാം. ഒറ്റത്തവണ അനുവദിക്കുമ്പോൾ 15 ദിവസത്തിൽ കുറയുകയോ 30 ദിവസത്തിൽ കൂടുകയോ ചെയ്യരുത‌്. അടിയന്തര സാഹചര്യത്തിൽ ഒറ്റത്തവണ 45 ദിവസംവരെ അവധി അനുവദിക്കാൻ സർക്കാരിന് അധികാരമുണ്ട്. ഒരുവർഷം എത്ര അടിയന്തര അവധിയാകാമെന്ന് ചട്ടത്തിലോ നിയമത്തിലോ പറയുന്നില്ല. ഇക്കാരണത്താൽ ഒരുവർഷം എത്ര അടിയന്തര അവധിയെടുക്കാമെന്ന് നിഷ‌്‌കർഷിക്കാനാകില്ല.  2014 ജനുവരി 28 മുതൽ 2017 ജൂൺ 26 വരെ 60 ദിവസത്തെ അടിയന്തര അവധിയും 135 ദിവസത്തെ സാധാരണ അവധിയുമാണ്  നൽകിയത്. ഒരു വർഷം 60 ദിവസത്തിൽ കൂടുതൽ സാധാരണ അവധി അനുവദിച്ചിട്ടില്ല.

പരോളിൽ വിടുമ്പോൾ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്നതടക്കമുള്ള വ്യവസ്ഥയുമുണ്ട‌്. വ്യവസ്ഥ  ലംഘിക്കാത്തിടത്തോളം ഒരുവർഷം 90 ദിവസത്തിൽ കുറയാതെ അനുവദിക്കുന്ന പരോൾകാലം ശിക്ഷാകാലാവധിയിൽ ഉൾപ്പെടുത്താമെന്നും ചട്ടം പറയുന്നു.  പരോൾ നൽകിയ ഉത്തരവ‌് നടപ്പാക്കിക്കഴിഞ്ഞതിനാൽ ഇതിനെതിരെ നൽകിയ ഹർജി അപ്രസക്തമായെന്നും സർക്കാർ വ്യക്തമാക്കി.



from Kerala || Deshabhimani ​Online ​News http://bit.ly/2WZeXVR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages