ഷുക്കൂർ കേസ‌് : റിട്ട. ജഡ‌്ജിയുടെ പ്രതികരണം നിയമവിരുദ്ധം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 13, 2019

ഷുക്കൂർ കേസ‌് : റിട്ട. ജഡ‌്ജിയുടെ പ്രതികരണം നിയമവിരുദ്ധം

ഷുക്കൂർ കേസിൽ സിബിഐ സമർപ്പിച്ച അനുബന്ധ കുറ്റപത്രം സംബന്ധിച്ച് റിട്ട. ജസ്റ്റിസ് കെമാൽ പാഷ ചാനൽചർച്ചയിൽ പ്രകടിപ്പിച്ച അഭിപ്രായം കേസ‌് സിബിഐക്ക‌് വിടാനുള്ള തീരുമാനത്തിലെ നിഷ്പക്ഷതയെക്കുറിച്ച് സംശയം ജനിപ്പിക്കുന്നതാണെന്ന് അഭിഭാഷകർ. ഷുക്കൂറിന്റെ ഉമ്മ ആത്തിക്ക സമർപ്പിച്ച ഹർജിയിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ന്യായാധിപനാണ് കെമാൽ പാഷ.  പ്രതികരണം നിയമവിരുദ്ധമാണെന്നും പരമോന്നത നീതിപീഠം പരിശോധിക്കണമെന്നും അഭിഭാഷകർ അഭിപ്രായപ്പെട്ടു.

അഭിപ്രായം സുപ്രീംകോടതി പരിശോധിക്കണം: സെബാസ‌്റ്റ്യൻ പോൾ
ഔചിത്യത്തിന്റെയും നിയമത്തിന്റെയും പ്രശ്‌നങ്ങൾ ജസ്റ്റിസ് കെമാൽ പാഷയുടെ പ്രതികരണത്തിലുണ്ടെന്ന് നിയമജ്ഞനും മുൻ എംപിയുമായ അഡ്വ. സെബാസ‌്റ്റ്യൻ പോൾ പറഞ്ഞു. സ്വന്തം വിധിയെ ഒരു ന്യായാധിപനും ന്യായീകരിക്കാൻ നടക്കാറില്ല. വിധിയിൽ എന്താണോ, അതുതന്നെയാണ് അഭിപ്രായം. സർവീസിലിരിക്കുമ്പോഴും വിരമിച്ചശേഷവും വിധി വ്യാഖ്യാനിക്കേണ്ടത് ഉത്തരവിട്ട ആളുടെ ചുമതലയല്ല. വിധിയെഴുതിയാൽ ന്യായാധിപൻ അതിനെക്കുറിച്ച് മറക്കണം. വീണ്ടും വീണ്ടും പറഞ്ഞുകൊണ്ട് നടക്കുന്നത് സംശയം ജനിപ്പിക്കും. കെമാൽ പാഷയുടെ വിധിക്കെതിരായ റിവിഷൻഹർജി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ ഇക്കാര്യത്തിൽ അദ്ദേഹം പ്രതികരിക്കുന്നത് നിയമവിരുദ്ധമാണ്. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ അഭിഭാഷകർ ചർച്ചനടത്തുന്നത് കോടതിയലക്ഷ്യമാണെന്ന് ചീഫ് ജസ്റ്റിസ്‌തന്നെ വ്യക്തമാക്കിയതാണ്. കെമാൽ പാഷ ഷുക്കൂർ കേസിൽ പ്രകടിപ്പിച്ച അഭിപ്രായം സുപ്രീംകോടതി പരിശോധിക്കണമെന്നും അഡ്വ.  സെബാസ‌്റ്റ്യൻ പോൾ ആവശ്യപ്പെട്ടു.

നീതിനിർവഹണത്തിലുള്ള ഇടപെടൽ: കെ വിശ്വൻ
പ്രതികളെ സംശയത്തിന്റെ നിഴലിലാക്കാനും പരാതിക്കാർക്ക് ഊർജം പകരാനും അനാവശ്യ അങ്കലാപ്പ് സൃഷ്ടിക്കാനും മാത്രമേ ജസിസ്റ്റ് കെമാൽ പാഷയുടെ പ്രതികരണം ഇടയാക്കുകയുള്ളൂവെന്ന് പ്രതികളുടെ അഭിഭാഷകൻ കെ വിശ്വൻ അഭിപ്രായപ്പെട്ടു. നിഷ‌്പക്ഷവും സ്വതന്ത്രവും സത്യസന്ധവുമായ നീതിനിർവഹണത്തിലുള്ള ഇടപെടലാണിത്. കേരള ഹൈക്കോടതിയുടെ ഔന്നത്യവും അന്തസ്സും കളഞ്ഞുകുളിക്കുന്ന നടപടിയാണിത്.  താൽപര്യമുണ്ടെങ്കിൽ കെമാൽ പാഷ മുസ്ലിംലീഗിന്റെ വക്കാലത്ത് ഏറ്റെടുത്ത് കോടതിയിൽവരണമെന്നും  അഡ്വ. വിശ്വൻ പറഞ്ഞു.

ജഡ്ജിമാരെയടക്കം സ്വാധീനിക്കും: പാരിപ്പള്ളി രവീന്ദ്രൻ
നീതിനിർവഹണത്തിലുള്ള പരസ്യമായ ഇടപെടലാണ് റിട്ട. ജസ്റ്റിസ് കെമാൽ പാഷയുടെ പ്രതികരണമെന്ന് ബാർ കൗൺസിൽ ഓഫ് ഇന്ത്യ മുൻ മെമ്പർ അഡ്വ. പാരിപ്പള്ളി രവീന്ദ്രൻ പറഞ്ഞു. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജിയെന്ന നിലയിൽ കെമാൽ പാഷ ഒരിക്കലും അഭിപ്രായം പ്രകടിപ്പിക്കരുതായിരുന്നു. പ്രത്യേകിച്ച് ഇദ്ദേഹം പുറപ്പെടുവിച്ച വിധിക്കെതിരായ റിവിഷൻ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുമ്പോൾ. സുപ്രീംകോടതി ജഡ്ജിമാരെയടക്കം സ്വാധീനിക്കാൻ ഇടയാക്കുമെന്നും അഡ്വ. പാരിപ്പള്ളി രവീന്ദ്രൻ പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2E8c7GB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages