പ്രളയത്തെ അതിജീവിച്ച‌് നെയ്ത്ത് ഗ്രാമം; ചേന്ദമംഗലത്തെ തറികള്‍ വീണ്ടും ചലിച്ചു തുടങ്ങി: മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 19, 2019

പ്രളയത്തെ അതിജീവിച്ച‌് നെയ്ത്ത് ഗ്രാമം; ചേന്ദമംഗലത്തെ തറികള്‍ വീണ്ടും ചലിച്ചു തുടങ്ങി: മുഖ്യമന്ത്രി

കൊച്ചി> പ്രളയം നാശംവിതച്ച പറവൂര്‍, വൈപ്പിന്‍ പ്രദേശങ്ങളിൽ ഏറ്റവുമധികം ബാധിച്ചത‌് നെയ്തു തൊഴിലാളികളെയാണ‌്. ആറുന്നൂറിലധികം നെയ്ത്തു തൊഴിലാളികള്‍ ഈ മേഖലയെ ആശ്രയിച്ചു ജീവിക്കുന്നവരാണ്. അതില്‍ മുന്നൂറിലധികം പേര്‍ക്ക‌് പ്രളയത്തിൽ തൊഴില്‍ ഉപാധികള്‍ നഷ്ടപ്പെട്ട് പ്രതിസന്ധിയിലായി. എന്നാൽ ചേന്ദമംഗലത്തെ തറികള്‍ വീണ്ടും ചലിച്ചു തുടങ്ങിയിരിക്കുന്നു. പ്രളയത്തിന്റെ ദുരിതങ്ങളില്‍ നിന്നും ആ നെയ്ത്ത് ഗ്രാമം കരകയറുകയാണ്. മുഖ്യമന്ത്രി ഫേസ‌്ബുക്കിൽ കുറിക്കുന്നു...

ഫേസ‌്ബുക്ക‌് പോസ്റ്റിന്റെ പൂർണരൂപം....

ചേന്ദമംഗലത്തെ തറികള്‍ വീണ്ടും ചലിച്ചു തുടങ്ങിയിരിക്കുന്നു. പ്രതാപത്തിന് മങ്ങലേല്‍ക്കാതെ, പ്രളയത്തിന്റെ ദുരിതങ്ങളില്‍ നിന്നും ആ നെയ്ത്ത് ഗ്രാമം കരകയറുകയാണ്. നഷ്ടമായ തറികള്‍ തിരിച്ചു കിട്ടിയിരിക്കുന്നു, കേടായവ അറ്റകുറ്റപ്പണി നടത്തി സജ്ജമാക്കിയിരിക്കുന്നു. പുനര്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ ചേന്ദമംഗലത്തിന് പുതിയ ഊര്‍ജ്ജമാണ് നല്‍കിയിരിക്കുന്നത്.

പറവൂര്‍, വൈപ്പിന്‍ പ്രദേശങ്ങളിലെ ആറുന്നൂറിലധികം നെയ്ത്തു തൊഴിലാളികള്‍ ഈ മേഖലയെ ആശ്രയിച്ചു ജീവിക്കുന്നവരാണ്. അതില്‍ മുന്നൂറിലധികം പേര്‍ തൊഴില്‍ ഉപാധികള്‍ നഷ്ടപ്പെട്ട് പ്രതിസന്ധിയിലായി. ഏകദേശം 2.85 കോടി രൂപയുടെ നഷ്ടം. സര്‍ക്കാര്‍ സമഗ്രമായ പുനരുദ്ധാരണ പാക്കേജ് തയ്യാറാക്കി. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, പെട്രോനെറ്റ്, എല്‍ എന്‍ ജി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും സര്‍ക്കാരിനൊപ്പം കൈകോര്‍ത്തു. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി നെയ്ത്തു തറികളെ പൂര്‍ണ്ണ പ്രവര്‍ത്തന സജ്ജമാക്കി. എല്ലാവര്‍ക്കും ജോലിയിലേക്ക് തിരിച്ചെത്താനായി. ചെളിയില്‍ നശിച്ചു പോയ കൈത്തറി തുണികളെ വൃത്തിയാക്കി ചേക്കുട്ടി പാവകളെ നിര്‍മിച്ച് വില്‍പ്പന നടത്തി സന്നദ്ധ പ്രവര്‍ത്തകരും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നിന്നു. അടുത്ത ഘട്ടമെന്ന നിലയില്‍ ആധുനികസംവിധാനങ്ങളോടു കൂടിയ പൊതുസേവനകേന്ദ്രം നിര്‍മിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.



from Kerala || Deshabhimani ​Online ​News http://bit.ly/2IoYeb6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages