കൊല്ലം> "പി ജെ ജോസഫ് വെടിവെക്കട്ടെ; എന്നിട്ട് ഉണ്ടയുണ്ടെങ്കില്‍ അത് തറയ്ക്കട്ടെ. അപ്പോള്‍ നമുക്ക് ആലോചിക്കാം''സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കേരളസംരക്ഷണ യാത്രയുടെ ഭാഗമായി കൊല്ലത്തെത്തിയ അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു.
പി ജെ ജോസഫ് ഉണ്ടയില്ലാ വെടിയാണ് വെക്കുന്നതെന്ന് കഴിഞ്ഞദിവസം കോടിയേരി പറഞ്ഞിരുന്നു. ഉണ്ടയുള്ള വെടിവെച്ചാല്‍ പരിഗണിക്കുമോ എന്നായിരുന്നു ചോദ്യം. ജോസഫിന് അതിനുള്ള കഴിവുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
ക്രിസ്ത്യന്‍ സഭകളെ നിയന്ത്രിയ്ക്കാന്‍ നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ ഉദ്ദേശിയ്ക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു. നിയമപരിഷ്ക്കാര സമിതി ബില്‍ തയ്യാറാക്കിയത് ചര്‍ച്ചയ്ക്കായിട്ടാണെന്ന്‍ അവര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ക്രിസ്ത്യന്‍ സഭകളുമായി ചര്‍ച്ച നടത്തിയേ ഇക്കാര്യം തീരുമാനിക്കാനാകൂ. ശബരിമല കേസിന് സമാനമല്ല ഇതെന്ന് ചോദ്യത്തിനു മറുപടിയായി കോടിയേരി പറഞ്ഞു. ശബരിമല കേസില്‍ സുപ്രീംകോടതി വിധിയുണ്ടായിരുന്നു.അത് നടപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത് .ഇക്കാര്യത്തിലും സുപ്രീംകോടതി വിധിവന്നാല്‍ നടപ്പാക്കുമായിരുന്നു.-കോടിയേരി പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2SX8uvt
via IFTTT
No comments:
Post a Comment