മുഖ്യസാക്ഷി ലുലു മർജാന്റെ നിർണായക വെളിപ്പെടുത്തലോടെ ഫസൽകേസ് വീണ്ടും ചർച്ചയാവുന്നു. സിബിഐ എങ്ങനെയാണ് സാക്ഷികളെയും പ്രതികളെയും സൃഷ്ടിക്കുന്നതെന്നതിന്റെ തെളിവായി മാറുകയാണ് ഫസൽകേസ‌്. കൊന്നവർ നിയമപാലകർക്ക് മുന്നിൽ കുറ്റം ഏറ്റുപറയുകയും സാക്ഷികൾ സത്യം വെളിപ്പെടുത്തിയിട്ടും പുനരന്വേഷണത്തിന് സിബിഐ തയ്യാറാകുന്നില്ല. സിബിഐയെ ഉപയോഗിച്ച് കേന്ദ്രസർക്കാർ രാഷ്ട്രീയ എതിരാളികളെ കേസിൽ കുടുക്കുന്നതിന്റെ തെളിവുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പുറത്തുവരുമ്പോഴാണ് തലശേരി ഫസൽ വധക്കേസ് സാക്ഷിയുടെ വെളിപ്പെടുത്തൽ.
മാഹി ചെമ്പ്രയിലെ ആർഎസ്എസ്സുകാരൻ കുപ്പി സുബീഷ് കേരള പൊലീസിന് നൽകിയ കുറ്റസമ്മത മൊഴിയോടെ ഫസൽ കൊലക്കേസിൽ സത്യം തെളിഞ്ഞതാണ്. ഇതിനുപിന്നാലെ കൊലയാളി സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവരുടെ മൊബൈൽ ഫോൺ സംഭാഷണവും പുറത്തുവന്നു.
സംസ്ഥാന പൊലീസിന് ലഭിച്ച തെളിവുകളും കുറ്റസമ്മത മൊഴിയും ഡിജിപിതന്നെ സിബിഐ മേധാവിക്ക് കൈമാറി. ഇതോടെ കേസിൽ പ്രതിചേർക്കപ്പെട്ട സിപിഐ എം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനുമടക്കമുള്ളവർ കുറ്റവിമുക്തരാകുമെന്നും പുനരന്വേഷണത്തിന് സിബിഐ മുൻകൈയെടുക്കുമെന്നും എല്ലാവരും പ്രതീക്ഷിച്ചു. എന്നാൽ സത്യം അംഗീകരിക്കാനോ പുനരന്വേഷണം നടത്താനോ കേന്ദ്ര കുറ്റാന്വേഷണ ഏജൻസി തയാറല്ല.
നിർണായക വെളിപ്പെടുത്തൽ അവഗണിക്കുന്നു
സിബിഐയെ വിശുദ്ധ പശുവായി അവതരിപ്പിക്കുന്നവരുടെ മുഴുവൻ കണ്ണു തുറപ്പിക്കുന്നതാണ് ഫസൽ കൊല്ലപ്പെടുന്നത് താൻ കണ്ടില്ലെന്നും നിർബന്ധിച്ച് സാക്ഷി പറയിച്ചതാണെന്നുമുള്ള ലുലു മർജാന്റെ വെളിപ്പെടുത്തൽ. എസ്ഡിപിഐയും സിബിഐയും നിർബന്ധിച്ചതുപ്രകാരമാണ‌് വ്യാജമൊഴി നൽകിയതെന്നും ഇയാൾ പറയുന്നു.
from Kerala || Deshabhimani Online News http://bit.ly/2GFoPOJ
via IFTTT
No comments:
Post a Comment