സ്വന്തം ലേഖകൻ
വമ്പൻ ഐടി കമ്പനികളെ സ്വീകരിക്കാൻ കൂടുതൽ ഡിജിറ്റൽ സംരംഭങ്ങളുമായി തിരുവനന്തപുരം ടെക്നോസിറ്റി. ആധുനിക ഡിജിറ്റൽ സബ്സ്റ്റേഷൻ ഒരുക്കി ടെക്നോസിറ്റി വികസനത്തിന്റെ പുതുരൂപങ്ങളിലേക്ക് കടക്കുകയാണെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ‌്സ‌്ബുക്കിൽ അറിയിച്ചു. സ്വീഡിഷ് സാങ്കേതിക വിദ്യ ഉപയോഗിച്ച് 15.92കോടി ചെലവിൽ കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് ഡിജിറ്റൽ സബ്സ്റ്റേഷൻ നിർമാണം നടന്നത്. ടെക്നോപാർക്കിലിരുന്ന് റിമോട്ട് കൺട്രോളിലൂടെ സബ്സ്റ്റേഷൻ പ്രവർത്തിപ്പിക്കാം. നിലവിലുള്ള സബ്സ്റ്റേഷനുകളെക്കാൾ സുരക്ഷിതമാണിത‌്. ഒപ്റ്റിക്കൽ കറന്റ് ട്രാൻസ്ഫോമർ, ഒപ്റ്റിക്കൽ പൊട്ടൻഷ്യൽ ട്രാൻസ്ഫോമർ എന്നിവ സ്ഥാപിച്ചത് കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കാനാണ്.
ഫൈബർ ഓപ്റ്റിക്കൽ കേബിൾ വഴിയാണ‌് സിഗ്നലുകൾ എത്തുന്നത്. പോത്തൻകോട് സബ‌് സ‌്റ്റേഷനിൽനിന്ന‌് വൈദ്യുതി എത്തുന്നതും കേബിളിലൂടെ. സബ്സ്റ്റേഷനുള്ളിലെ കണക‌്ഷനുകൾക്ക് അലുമിനിയം കമ്പിക്കുപകരം അലുമിനിയം ട്യൂബുകൾ ആണ് ഉപയോഗിച്ചത്. ഇതു പ്രസരണനഷ്ടം കുറയ‌്ക്കും. വോൾട്ടേജിൽ ഏറ്റക്കുറച്ചിൽ വരാത്ത രീതിയിലുള്ള നിർമാണവും ഗുണകരമാകുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി അറിയിച്ചു.
from Kerala || Deshabhimani Online News http://bit.ly/2tnAZUt
via IFTTT
No comments:
Post a Comment